കേരളം (www.evisionnews.in): കണ്ണൂര്‍ സര്‍വ്വകലാശാല പിജി സിലബസില്‍ സവര്‍ക്കറേയും ഗോള്‍വാള്‍ക്കറേയും ഉള്‍പ്പെടുത്തിയ നടപടിയെ പിന്തുണച്ച് എസ്എഫ്ഐ നേതൃത്വത്തിലുള്ള കണ്ണൂര്‍ യൂണിവേഴ്സിറ്റി യൂണിയന്‍. വിമര്‍ശനാത്മകമായി സവര്‍ക്കറേയും പഠിക്കണം, ജെഎന്‍യും സര്‍വകലാശാലയില്‍ പോലും ഗോള്‍വാക്കറെ പഠിപ്പിക്കുന്നുണ്ടെന്നും യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാന്‍ എംകെ ഹസന്‍ നിലപാട് അറിയിച്ചു.
എന്നാല്‍ രാജ്യത്തെ മറ്റു സര്‍വകലാശാലകളില്‍ സവര്‍ക്കറെ പാഠഭാഗങ്ങളില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ വ്യാപക പ്രതിഷേധവുമായി രംഗത്ത് വന്നവരാണ് എസ്എഫ്‌ഐ. അന്ന് സ്വീകരിച്ചിരുന്ന നിലപാടുകള്‍ ഇപ്പോള്‍ എസ്എഫ്‌ഐ തിരിഞ്ഞുകൊത്തുകയാണ്.
സിലബസില്‍ സവര്‍ക്കറെ ഉള്‍പ്പെടുത്തിയത് പിന്തുണച്ച് എസ്എഫ്‌ഐ: തിരിഞ്ഞുകൊത്തി പഴയകാല നിലപാടുകള്‍
4/
5
Oleh
evisionnews