Type Here to Get Search Results !

Bottom Ad

കെഎംസിസി ആസ്ഥാനത്ത് എസ്ഡിപിഐ കര്‍ണാടക സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം: പാര്‍ട്ടിയില്‍ വിവാദം പുകയുന്നു


ബംഗളൂരു (www.evisionnews.in): ബംഗളൂരു കെഎംസിസി ആസ്ഥാനത്ത് എസ്ഡിപിഐ കര്‍ണാടക സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം നടന്നത് വിവദമാകുന്നു. കഴിഞ്ഞദിവസമാണ് കെഎംസിസി ആസ്ഥാനമായ ശിഹാബ് തങ്ങള്‍ ഹ്യൂമാനിറ്റി സെന്ററിലെ കോണ്‍ഫറന്‍സ് ഹാളില്‍ പ്രമുഖ നേതാക്കളടക്കം പങ്കെടുത്ത യോഗം നടന്നത്. ബംഗളൂരു കോര്‍പറേഷന്‍ കൗണ്‍സിലര്‍ മുജാഹിദ് പാഷയാണ് യോഗം വിളിച്ചുചേര്‍ത്തത്. സംസ്ഥാന പ്രസിഡന്റ് ഹന്നാന്‍ ബാംഗ്ലൂര്‍, ജില്ലാ പ്രസിഡന്റ് അത്താഉള്ള ജോക്കട്ടെ തുടങ്ങി കര്‍ണാടകയിലെ മുഴുവന്‍ സംസ്ഥാന-ജില്ലാ നേതാക്കളും യോഗത്തില്‍ സംബന്ധിച്ചിരുന്നു.

എന്നാല്‍ മുസ്ലിം ലീഗിന്റെ പോഷക ഘടകമായ കെഎംസിസിയുടെ ആസ്ഥാന ഓഫീസില്‍ യോഗം നടത്തിയത് പാര്‍ട്ടിക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്കും വിവാദത്തിനും ഇടയാക്കി. മുസ്ലിം ലീഗ് നേതാക്കളുടെ ഫോട്ടോ പതിച്ച, പോഷക സംഘടനയുടെ ഓഫീസില്‍ മുസ്ലിം ലീഗിന്റെ ബദ്ധശത്രുക്കളായ എസ്ഡിപിഐയുടെ സംസ്ഥാന പ്രവര്‍ത്തക സമിതിയോഗം നടത്തിയത് പാര്‍ട്ടി അണികള്‍ക്കിടയിലും വലിയ രീതിയില്‍ അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്. കെഎംസിസിയിലും വലിയ ചര്‍ച്ചയ്ക്കിടയാക്കിയിട്ടുണ്ട്. അതേസമയം, എസ്ഡിപിഐയുടെ ഗതികേടാണ് ഇത്തരത്തില്‍ കെഎംസിസി ആസ്ഥാനത്ത് ഒരു യോഗം സംഘടിപ്പിക്കേണ്ടിവന്നതെന്നാണ് സാമൂഹിക മാധ്യമങ്ങളടക്കം പരിഹസിക്കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad