Type Here to Get Search Results !

Bottom Ad

കേരളത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് പരിഗണനയില്‍: മന്ത്രി വി. ശിവന്‍കുട്ടി


കേരളം (www.evisionnews.in): സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് പരിഗണിച്ച് സര്‍ക്കാര്‍. സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രായോഗികത പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഏതെല്ലാം ക്ലാസുകള്‍ തുറക്കാമെന്ന കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പും റിപ്പോര്‍ട്ട് തയാറാക്കും. ഈ രണ്ട് റിപ്പോര്‍ട്ടുകളും മുഖ്യമന്ത്രിക്ക് കൈമാറും. അന്തിമ തീരുമാനം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷം ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂളുകള്‍ തുറക്കാമെന്ന അഭിപ്രായമാണ് വിദഗ്ധര്‍ മുന്നോട്ടു വെച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എന്തു ചെയ്താലും വിദ്യാഭ്യാസ വകുപ്പിനെ സോഷ്യല്‍ മീഡിയില്‍ വിമര്‍ശിക്കാന്‍ ചിലരുണ്ട്. പ്ലസ് വണ്‍ പരീക്ഷയില്‍ ഇടവേള വേണമെന്നായിരുന്നു ആവശ്യം. അത് കൊടുത്തപ്പോള്‍ ഇപ്പോള്‍ ഒരുമിച്ചെഴുതാമെന്ന് പറയുന്നു. എന്തിനെയും വിമര്‍ശിക്കുന്ന അവസ്ഥയാണ് ഉള്ളതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കുറ്റപ്പെടുത്തി. സ്‌കൂളുകള്‍ കാണാതെ പത്താം ക്ലാസ്, പ്ലസ് വണ്‍ പരീക്ഷകള്‍ എഴുതിയ കുട്ടികളുണ്ട്. അക്കാര്യത്തില്‍ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. നമ്മളാരും ബുദ്ധിമുട്ട് ഉണ്ടാക്കാതിരുന്നാല്‍ മതിയെന്നും വി. ശിവന്‍ കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad