Type Here to Get Search Results !

Bottom Ad

പാര്‍ലമെന്ററി രംഗത്തെ പ്രവര്‍ത്തന മികവ്; രമ്യ ഹരിദാസിന് പുരസ്‌കാരം


കേരളം (www.evisionews.in): രമ്യ ഹരിദാസ് എം.പിക്ക് കെ.കെ.ബാലകൃഷ്ണന്‍ പ്രഥമ പുരസ്‌കാരം. മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.കെ.ബാലകൃഷ്ണന്റെ പേരില്‍ കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി കോട്ടയം ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം. പാര്‍ലമെന്ററി രംഗത്തെ പ്രവര്‍ത്തന മികവ് പരിഗണിച്ചാണ് രമ്യക്ക് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. കെ.കെ.ബാലകൃഷ്ണന്റെ ചരമദിനത്തോടനുബന്ധിച്ച് നടന്ന ഓണ്‍ലൈന്‍ അനുസ്മരണ ചടങ്ങില്‍ മുന്‍ വൈസ് ചാന്‍സലറും ,ഗാന്ധിദര്‍ശന്‍ വേദി സംസ്ഥാന ചെയര്‍മാനുമായ ഡോ. എം.സി ദിലീപ് കുമാറാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. വരുന്ന മാസം ആദ്യം നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

സമൂഹത്തില്‍ മാറ്റങ്ങള്‍ക്കായി പ്രയത്‌നിച്ച കോണ്‍ഗ്രസ്സ് നേതാവായിരുന്നു കെ.കെ ബാലകൃഷ്ണനെന്ന് അനുസ്മരണ യോഗം ഉത്ഘാടനം ചെയ്ത നിയുക്ത ഡി.സിസി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു. പിന്നോക്ക വിഭാഗത്തിനൊപ്പം ,മറ്റ് വിഭാഗങ്ങളുടേയും ഉന്നമനത്തിനായി അദ്ദേഹം പ്രവര്‍ത്തിച്ചു. ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ ആകൃഷ്ടനായിരുന്ന അദ്ദേഹത്തെ അനുസ്മരിക്കാന്‍ മുന്‍കൈയ്യെടുത്ത ഗാന്ധിദര്‍ശന്‍ വേദി ഭാരവാഹികളെ അദ്ദേഹം അഭിനന്ദിച്ചു.

ജില്ലാ ചെയര്‍മാന്‍ വിനോദ് പെരുംഞ്ചേരി അധ്യക്ഷത വഹിച്ചു. ഡോ. നെടുമ്പന അനില്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.പി.സി.സി സെക്രട്ടറിയും, കെ.കെ.ബാലകൃഷ്ണന്റെ മകനുമായ കെ.ബി ശശികുമാര്‍, കെ .സി നായര്‍, സുരേഷ് ബാബു വാഴൂര്‍, അഡ്വ. ജയദീപ് പാറക്കന്‍ എന്നിവര്‍ പ്രസംഗിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad