Type Here to Get Search Results !

Bottom Ad

മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ അപകീര്‍ത്തി പ്രചാരണം: യുവാവിനെതിരെ ജില്ലാ പൊലീസില്‍ പരാതി


ചെമ്പരിക്ക (www.evisionnews.in): മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ സമൂഹിക മാധ്യമങ്ങളില്‍ പ്രവാചകനെയും ഇസ്ലാമിനെയും നിരന്തരമായി അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വോയിസുകളും സ്റ്റാറ്റസുകളും പ്രചരിപ്പിച്ച മുഹമ്മദ് അബ്ദുള്ള (ജിയാദ് അലി)(31) എന്ന യുവാവിനെതിരെ നാട്ടുകാര്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. കഴിഞ്ഞ റമദാന്‍ മാസത്തില്‍ പ്രവാചകനെതിരെ ഉള്ള അവഹേളനങ്ങള്‍ രൂക്ഷമായപ്പോള്‍ പോലീസിന്റെ ജനജാഗ്രതാ സമിതിയില്‍ നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. പിന്നീട് പൗരപ്രമുഖര്‍ ഇടപ്പെട്ട് കാര്യങ്ങള്‍ പറഞ്ഞു അവസാനിപ്പിച്ചിരുന്നു.

എന്നാല്‍ പൗരപ്രമുഖരുടെ ഇടപെടലുകള്‍ കണക്കിലെടുക്കാതെ മുഹമ്മദ് അബ്ദുള്ള എന്ന യുവാവ് മതസൗഹാര്‍ദ്ദത്തിന്റെ കടക്കല്‍ കത്തിവെക്കുന്ന തരത്തില്‍ വീണ്ടും ഇതേ രീതിയിലുള്ള ഹീനമായ പോസ്റ്റുകള്‍, സ്റ്റാറ്റസുകള്‍ എന്നിവയുമായി രംഗത്തു വന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. കുറ്റാരോപിതന്‍ കഴിഞ്ഞ ദിവസങ്ങളില്‍ താലിബാന്‍ ബന്ധമുള്ള ഒരു വീഡിയോയില്‍ പരിശുദ്ധ ഖുര്‍ആനിനെയും ഇസ്ലാമിന്റെ രണ്ടാം ഖലീഫയായ ഉമര്‍ (റ)വിനയെയും തീവ്രവാദത്തിന്റെ അപ്പോസ്തലന്മാര്‍ എന്ന രീതിയില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

നാട്ടിലെ യുവാക്കളെ താലിബാന്‍ അനുകൂലികളായും യാതൊരുവിധ രാഷ്ട്രീയ ചായ്വും പ്രകടിപ്പിക്കാത്തവരെ എസ്ഡിപിഐ പ്രവര്‍ത്തകരായും ചിത്രീകരിച്ച് മേല്‍പറമ്പ് പോലീസ് സ്റ്റേഷനില്‍ മുഹമ്മദ് അബ്ദുള്ള പരാതി സമര്‍പ്പിച്ചിതായി നാട്ടുകാര്‍ പറയുന്നു. തീവ്രവലതുപക്ഷ സോഷ്യല്‍ മീഡിയ പോര്‍ട്ടലുകളിലും അവരുടെ തന്നെ ചാനലുകളിലും ഈ വ്യാജ നിര്‍മിതി പ്രചരിപ്പിച്ച് കാര്യങ്ങളെ വളച്ചൊടിക്കാന്‍ ശ്രമിച്ചതായി നാട്ടുകാര്‍ ആരോപിക്കുന്നു.

മുഹമ്മദ് അബ്ദുള്ള എന്ന ഈ വ്യക്തിയുടെ ഇടപെടലുകളും ഏര്‍പ്പാടുകളും സാമൂഹിക സുരക്ഷക്ക് വന്‍ ഭീഷണിയാണെന്നും ഈ യുവാവിന് പറയത്തക്ക ജോലിയോ മറ്റു സംരംഭങ്ങളോ ഉള്ളതായി അറിവില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ചെമ്പിരിക്കയിലും പരിസരങ്ങളിലും മുന്‍പരിചയം ഇല്ലാത്ത ഒരുപാട് ആളുകളെയും ഈ യുവാവിനെയും ദുരൂഹ സാഹചര്യങ്ങളില്‍ രാത്രികാലങ്ങളില്‍ ,ആള്‌പെരുമാറ്റം ഇല്ലാത്ത ചില ഇടങ്ങളില്‍ കാണപ്പെടുന്ന സാഹചര്യം ഒരുപാട് ഉണ്ടായിട്ടുണ്ടെന്നും നാട്ടില്‍ വര്‍ധിച്ചുവരുന്ന അതിതീവ്ര മയക്കുമരുന്നകളുടെയും മറ്റു ലഹരി വസ്തുക്കളുടെയും ഉറവിടം ഈ യുവാവിനെക്കുറിച്ചു അന്വേഷിച്ചാല്‍ അറിയാനാവുമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

എല്ലാ മതവിഭാഗങ്ങളും വളരെ സൗഹാര്‍ദ്ദത്തില്‍ ഒത്തൊരുമിച്ചു വസിച്ചുപോകുന്ന ചെമ്പിരിക്ക എന്ന പ്രദേശത്ത് സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ഈ യുവാവിനെതിരെ ജാതി മത രാഷ്ട്രീയ ഭേദമന്യേ നാട്ടുകാര്‍ ഒരുമിച്ച് ഒപ്പ് ശേഖരണം നടത്തിയാണ് കസാര്‍കോട്് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad