Type Here to Get Search Results !

Bottom Ad

കെഎംസിസിയും ജനമൈത്രി പോലീസും കൈകോര്‍ത്തു: കോളനി നിവാസികള്‍ക്ക് വീല്‍ചെയറും വാക്കറും നല്‍കി


കാസര്‍കോട് (www.evisionnews.in): ബദിയടുക്ക ജനമൈത്രി പോലീസ് സ്റ്റേഷനുമായി സഹകരിച്ച് കുമ്പഡാജെ പഞ്ചായത്ത് യു.എ.ഇ കെഎംസിസി കുമ്പഡാജെ പഞ്ചായത്തിലെ മര്‍പ്പനടുക്ക ലക്ഷം വീട് കോളനിയിലെ നിര്‍ധന കുടുംബങ്ങള്‍ക്ക് വീല്‍ ചെയറും വാക്കറും നല്‍കി. ദുബൈ കെഎംസിസി മണ്ഡലം വൈസ് പ്രസിഡന്റ് അബ്ദുല്ല ബെളിഞ്ചം സമ്മാനിച്ച ഉപകരണങ്ങള്‍ ബദിയടുക്ക ജനമൈത്രി പോലീസ് സ്റ്റേഷന്‍ എസ്.ഐ വിനോദാണ് കുടുംബങ്ങള്‍ക്ക് കൈമാറിയത്.

കുമ്പഡാജെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹമീദ് പൊസോളിഗെ, വൈസ് പ്രെസിഡന്റ് എലിസബത്ത്, സിവില്‍ പൊലീസ് ഓഫീസര്‍ അനൂപ്, മുസ്ലിം ലീഗ് കുമ്പഡാജെ പഞ്ചായത്ത് പ്രസിഡന്റ് അലി തുപ്പക്കല്‍,യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് ഫാറൂഖ് കുമ്പഡാജെ,അജ്മാന്‍ കെഎംസിസി ജില്ലാ ജനറല്‍ സെക്രട്ടറി ശാഫി മാര്‍പ്പനടുക്ക, ദുബൈ കെഎംസിസി കാസര്‍കോട്് മണ്ഡലം വൈസ് പ്രസിഡന്റ് അബ്ദുല്ല ബെളിഞ്ചം, ദുബൈ കെഎംസിസി കുമ്പഡാജെ പഞ്ചായത്ത് പ്രസിഡന്റ് വൈ. ഹനീഫ കുമ്പഡാജെ, ലത്തീഫ് മര്‍പ്പനടുക്ക, സാമൂഹിക പ്രവര്‍ത്തകന്‍ റിയാസ് മാന്യ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad