Type Here to Get Search Results !

Bottom Ad

മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള നീക്കം തടയണം: സര്‍ക്കാറിന് പിന്തുണയറിയിച്ച് പ്രതിപക്ഷ നേതാവിന്റെ കത്ത്


കേരളം (www.evisionnews.in): കേരളത്തിലെ മതസൗഹാര്‍ദ്ദം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ സമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന ആസൂത്രിത നീക്കങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേരളത്തിന്റെ മതസൗഹാര്‍ദവും സാമൂഹിക ഇഴയടുപ്പവും തകര്‍ക്കുന്ന പല നീക്കങ്ങളും ഒളിഞ്ഞും തെളിഞ്ഞും ഉണ്ടാകുന്നത് അതീവ ആശങ്ക സൃഷ്ടിക്കുന്നതാണെന്നും വലിയ രീതിയിലുള്ള ചേരിതിരിവും സ്പര്‍ധയും അവിശ്വാസം വിവിധ മതവിശ്വാസികള്‍ക്കിടയില്‍ സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമുള്ള ശ്രമമാണ് നടക്കുന്നതെന്നും വി.ഡി സതീശന്‍ കത്തില്‍ പറഞ്ഞു. സാമൂഹിക മാധ്യമ പ്ലാറ്റ് ഫോമുകളാണ് ഇതിനായി ഇക്കൂട്ടര്‍ ഉപയോഗിക്കുന്നതെന്നും വാട്ട്‌സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ മെസേജിംങ് ആപ്പുകള്‍ തുടങ്ങി ഫേസ്ബുക്കും യൂട്യൂബുമെല്ലാം തെറ്റായ ആശയ പ്രചാരണത്തിനായി ചിലര്‍ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad