Type Here to Get Search Results !

Bottom Ad

പള്ളങ്കോട്- പുഴക്കര- ബദന റോഡ് ഗതാഗത യോഗ്യമാക്കണം: ജില്ലാ പഞ്ചായത്ത് മെമ്പര്‍ക്ക് നിവേദനം നല്‍കി യൂത്ത് ലീഗ്


കാസര്‍കോട് (www.evisionnews.in): കാലങ്ങളായി ശോചനീയാവസ്ഥയിലുള്ള പള്ളങ്കോട്- പുഴക്കര- ബദന റോഡ് ഉടനെ ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് പള്ളങ്കോട് ശാഖാ കമ്മിറ്റി കാസര്‍കോട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ പിബി ഷഫീക്കിന് നിവേദനം നല്‍കി. 20 വര്‍ഷം മുമ്പ് പള്ളങ്കോട് പ്രദേശത്തെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന യുസുഫ് ഹാജി നിര്‍മിച്ചു നല്‍കിയ നാലു മീറ്റര്‍ വീതിയുള്ള റോഡ് 200 വോളം കുടുംബങ്ങള്‍ക്കുള്ള ഏക ആശ്രയമാണ്. പുതിയകണ്ടം, ബദന ഭാഗത്തുള്ള പ്രദേശവാസികള്‍ അത്യാവശ്യ കാര്യങ്ങള്‍ക്കു വേണ്ടി സഞ്ചരിക്കണമെങ്കില്‍ ഈ റോഡിനെ തന്നെ ആശ്രയിക്കേണ്ടിയിരിക്കുന്നു. എന്നാല്‍, മഴ ശക്തമാകുന്ന കാലയളവില്‍ റോഡ് തീര്‍ത്തും ഉപയോഗശൂന്യമാവുന്ന അവസ്ഥയാണ് ഉണ്ടാവുക. അങ്ങനെയിരിക്കെയാണ് കാലങ്ങളായി നേരിടുന്ന ഈ ദുരിതം അവസാനിപ്പിക്കണം എന്ന ആവശ്യവുമായി യൂത്ത് ലീഗ് നേതൃത്വം മുന്നോട്ടുവന്നത്. യൂത്ത് ലീഗ് ഉദുമ മണ്ഡലം സെക്രട്ടറി ഉസാം പള്ളങ്കോട്, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഷബീര്‍ സികെ, ഷുഹൈബ് എ യൂത്ത് ലീഗ് പള്ളങ്കോട് ശാഖ പ്രസിഡന്റ് അഷ്‌റഫ് എ.പി, ജന: സെക്രട്ടറി അബ്ദുല്‍ സത്താര്‍ പി. എം,ട്രഷറര്‍ സിദ്ദിഖ് പുതിയകണ്ടം, വൈസ് പ്രസിഡന്റ് റഹ്മാനുല്‍ ഫാരിസ്, ആഷിക് കാദര്‍, ഹാഷിര്‍ പള്ളങ്കോട് സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad