Type Here to Get Search Results !

Bottom Ad

എന്‍എ നെല്ലിക്കുന്ന് എംഎല്‍എയുടെ ഹൃദയതരംഗം പദ്ധതിയില്‍ മൊബൈല്‍ ഫോണുകള്‍ കൈമാറി


കാസര്‍കോട് (www.evisionnews.in): മൊബൈല്‍ ഫോണ്‍ ഇല്ലത്തതുമൂലം ഓണ്‍ലൈന്‍ പഠനത്തിന് അവസരം ലഭിക്കാത്ത നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് എന്‍എ നെല്ലിക്കുന്ന് എംഎല്‍എയുടെ ഹൃദയതരംഗം പദ്ധതിയിലൂടെ ആദ്യഘട്ടമായി അമ്പത് മൊബൈല്‍ ഫോണുകള്‍ സമ്മാനിച്ചു. മൊബൈല്‍ ഫോണ്‍ ഇല്ലാതെ കാസര്‍കോട് മണ്ഡലത്തില്‍ ഇനി ഒരു കുട്ടിക്കും ഓണ്‍ലൈന്‍ പഠനം മുടങ്ങരുതെന്ന ലക്ഷ്യത്തോടെയാണ് എംഎല്‍എ ഹൃദയ തരംഗം പരിപാടിക്ക് തുടക്കമിട്ടത്.

കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍നടന്ന ചടങ്ങില്‍ എന്‍എ നെല്ലിക്കുന്ന് എംഎല്‍എ സ്വാഗതം പറഞ്ഞു. ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ആദ്യ കൈമാറ്റം നടത്തി. ജില്ലാ പൊലീസ് ചീഫ് പിബി രാജീവ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിഎ സൈമ, മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. വിഎം മുനീര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ശംസീദ ഫിറോസ്, ഡിഇഒ നന്ദികേശ്, എഇഒ അഗസ്റ്റിന്‍ ബെര്‍ണാഡ്,

വിവിധ സംഘടനാ നേതാക്കളായ ടിഇ അബ്ദുള്ള, എ. അബ്ദുല്‍ റഹിമാന്‍, പികെ ഫൈസല്‍, ടി കൃഷ്ണന്‍, കല്ലട്ര മാഹിന്‍ ഹാജി, ഹക്കിം കുന്നില്‍, പിഎം മുനീര്‍ ഹാജി, മൂസബി ചെര്‍ക്കള, അഡ്വ. എ. ഗോവിന്ദന്‍ നായര്‍, എഎം കടവത്ത്, കരുണ്‍ താപ്പ, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, അബ്ബാസ് ബീഗം, ഹാഷിം കടവത്ത്, പി അബ്ദുല്‍ റഹ്‌മാന്‍ ഹാജി, ഇ. അബൂബക്കര്‍ ഹാജി എടനീര്‍, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, പിബി ഷെഫീഖ്, ഫെബിന്‍, കെഎം ബഷീര്‍, ഹമീദ് ബെദിര, അഷ്‌റഫ് എടനീര്‍, ഹാരിസ് ബെദിര, അനസ് എതിര്‍ത്തോട്, മുത്തലിബ് പറക്കെട്ട, ലുഖ്മാനുല്‍ ഹക്കീം തളങ്കര, കെഎം അബ്ദുല്‍ റഹിമാന്‍, ഹക്കിം അജ്മല്‍ തളങ്കര, ഫിറോസ് അട്ക്കത്ത് ബയല്‍, അസ്‌കര്‍ ചൂരി സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad