Type Here to Get Search Results !

Bottom Ad

ചരിത്രത്തിന്റെ അപനിര്‍മിതി: ഗാന്ധി ജയന്തി ദിനത്തില്‍ യൂത്ത് ലീഗ് മലബാര്‍ സമര സ്മൃതി യാത്ര നടത്തും


കാസര്‍കോട് (www.evisionnews.in): സ്വതന്ത്ര സമര സേനാനികളെ അവഹേളിച്ചും മലബാര്‍ സമരത്തെ അവഗണിച്ചും മുന്നോട്ടുപോകുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെയും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിലബസിലെ ആര്‍എസ്എസ് വല്‍കരണത്തിനെതിരെയും ഒക്ടോബര്‍ രണ്ടു ഗാന്ധിജയന്തി ദിനത്തില്‍ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി പദയാത്ര നടത്തും. 'ചരിത്രത്തോട് നീതി പുലര്‍ത്തുക' എന്ന പ്രമേയത്തില്‍ മലബാര്‍ സമര സ്മൃതി യാത്ര ഹൈവേ കേന്ദ്രീകരിച്ച് പന്ത്രണ്ടു ബാച്ചുകളായി നടക്കും തലപ്പാടിയില്‍ നിന്നു തുടങ്ങി ചെറുവത്തൂര്‍ സമാപിക്കും.

സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ നിര്‍ണായകമായ മുന്നേറ്റം നടത്തിയിട്ടുള്ള മലബാര്‍ സമരത്തെയും വാഗണ്‍ ട്രാജഡി രക്തസാക്ഷികളടക്കമുള്ള സമര പോരാളികളെയും തമസ്‌കരിക്കുന്ന ബുക് റിവ്യൂ കമ്മിറ്റിയുടെയും ഐസിഎച്ച്ആറിന്റെയും നിലപാട് ചരിത്രത്തോടുള്ള അനീതിയാണ്.

ചരിത്ര രേഖകളും അക്കാദമിക സിലബസ്സുകളും സംഘ് പരിവാര്‍ വല്‍കരണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമ്പോള്‍ ആര്‍.എസ്.എസ് നേതാക്കളുടെ ആശയങ്ങള്‍ സിലബസ് വഴി പഠിക്കണമെന്ന കണ്ണൂര്‍ യൂനിവേഴ്‌സിറ്റി അധികാരികളുടെ നിലപാടിനെ ഭയാശങ്കയോടെയാണ് പൊതുസമൂഹം കാണുന്നത്.

ജില്ലാ കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് എടനീര്‍, ടി.ഡി കബീര്‍, ഷാനവാസ് എംബി, എം.സി ശിഹാബ്, എംഎ നജീബ്, മുക്താര്‍ എ, ഹാരിസ് തായല്‍, ശംസുദ്ധീന്‍ ആവിയില്‍, ബാത്തിഷ പൊവ്വല്‍, റഹ്മാന്‍ ഗോള്‍ഡന്‍, റഫീഖ് കേളോട്ട്, എംപി നിഷാദ് ഹാരിസ് അങ്കക്കളരി, എജിസി സംഷാദ്, നൂറുദ്ദീന്‍ ബെളിഞ്ചം, എംപി ഖാലിദ്, ബിഎം മുസ്തഫ, സിദ്ദീഖ് സന്തോഷ് നഗര്‍, ഹാരിസ് ബെദിര, റഊഫ് ബാവിക്കര, ഖാദര്‍ ആലൂര്‍, സന മാണിക്കോത്ത്, ആസിഫ് ബല്ല, അബൂബക്കര്‍ കാക്കടവ്, ടിഎസ് നജീബ് സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad