Type Here to Get Search Results !

Bottom Ad

ബബീഷിനെയും അഷ്‌റഫിനെയും മുസ്ലിം യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് അനുമോദിച്ചു


കാസര്‍കോട് (www.evisionnews.in): കീഴൂര്‍ അഴിമുഖത്ത് മത്സ്യബന്ധന തോണി മറിഞ്ഞ് അപകടത്തില്‍പ്പെട്ട മൂന്നുപേരെ സ്വജീവന്‍ പണയപ്പെടുത്തി അതിസാഹസികമായി രക്ഷപ്പെടുത്തിയ ബേക്കല്‍ സ്വദേശി ബബീഷ് കീഴൂറിനെയും തന്റെ സുഹൃത്തുക്കളെ കടലില്‍ മുങ്ങാതെ മണിക്കൂറുകളോളം പിടിച്ച് സംരക്ഷിച്ച അഷ്‌റഫ് കീഴൂറിനെയും മുസ്ലിം യൂത്ത് ലീഗ് ചെമനാട് പഞ്ചായത് കമ്മിറ്റി അനുമോദിച്ചു.

മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി ഉല്‍ഘാടനം ചെയ്തു. ദേശീയ കൗണ്‍സില്‍ അംഗം കല്ലട്ര അബ്ദുല്‍ ഖാദര്‍ ഉപഹാരം നല്‍കി. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഹാജി അബ്ദുല്ല ഹുസൈന്‍, ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി കീഴൂര്‍, യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടിഡി കബീര്‍, മണ്ഡലം പ്രസിഡന്റ്് റഊഫ് ബായിക്കര എന്നിവര്‍ ക്യഷ് അവാര്‍ഡും വിവാഹ ധനസഹായവും കൈമാറി.

പ്രസിഡന്റ്് അബൂബക്കര്‍ കടാങ്കോട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നശാത്ത് പരവനടുക്കം സ്വാഗതം പറഞ്ഞു. നിസാര്‍ ഫാത്തിമ, സുലുവാന്‍ ചെമ്മനാട്, ബികെ മുഹമ്മദ്ഷാ, ഫൈസല്‍ മൊട്ട, ഷാനി കടവത്ത്, മുഹമ്മദ് കയലാന്‍കൊള്ളി, ആരിഫ് ഒരവങ്കര, ഷമീം മേല്‍പറമ്പ്, സലാം കൈനോത്ത് സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad