Type Here to Get Search Results !

Bottom Ad

പള്ളത്തൂര്‍ റസാഖ് ഹാജി സാധാരണക്കാരുടെ വേദനയിലും കഷ്ടപ്പാടിലും കൂടെനിന്ന നേതാവ്: മുനവ്വറലി തങ്ങള്‍


ദേലംപാടി (www.evisionnews.in): മലയോര മേഖലയിലെ മത രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലയിലെ നിറസാന്നിദ്ധ്യമായിരുന്ന മര്‍ഹും പള്ളത്തൂര്‍ റസാഖ് ഹാജിയുടെനാലാം ആണ്ട് ദിനത്തില്‍ അനുസ്മരണവും പ്രാര്‍ത്ഥനയും നടത്തി. സാധാരണക്കാരുടെ വേദനയിലും കഷ്ടപ്പാടിലും കൂടെ നിന്ന നേതാവായിരുന്നുവെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍പറഞ്ഞു ഓണ്‍ലൈനില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍.

റഹീം അഡൂര്‍ അധ്യക്ഷത വഹിച്ചു. സുഹൈര്‍ അസ്ഹരി പള്ളങ്കോട് സ്വാഗതം പറഞ്ഞു. മുന്‍ എം.എല്‍.എ എംസി. ഖമറുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തി. സമചിത്തതയോടെ കാര്യങ്ങള്‍ നേരിടുകയും വിമര്‍ശനങ്ങളെ ക്രിയാത്മാകമായി തിരിച്ചുവിടാന്‍ പരിശ്രമിച്ച നേതാവായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.ശാഫി ഫൈസി മഞ്ഞംപാറ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. സയ്യിദ് എന്‍.പി.എം. ജലാലുദ്ദീന്‍ അല്‍ ബുഖാരി കുന്നുങ്കൈ സമാപന പ്രാര്‍ത്ഥന നടത്തി.

എസ്.വൈ.എസ് ജില്ലാ പ്രസിഡണ്ട് പി.എസ് ഇബ്‌റാഹിം ഫൈസി പള്ളങ്കോട്, മാടന്നൂര്‍ ദാറുല്‍ ഹുദാ പ്രിന്‍സിപ്പള്‍ അഡ്വ: ഹനിഫ് ഹുദവി, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ല വൈസ് പ്രസിഡണ്ട് ഹാശിം ദാരിമി ദേലംപാടി, വിഖായ സംസ്ഥാന കണ്‍വീനര്‍ ഇബ്‌റാഹിം അസ്ഹരി, മേഖല എസ്.കെ.എസ് എസ്.എഫ് ജനറല്‍ സെക്രട്ടറി ഉസാം മാസ്റ്റര്‍ പള്ളങ്കോട്, ദേലംപാടി പഞ്ചായത്ത് ജി.സി.സി പ്രസിഡണ്ട് ഖാദര്‍ ഹാജി കുയിത്തല്‍, പള്ളത്തൂര്‍ ജമാഅത്ത് സെക്രട്ടറി അഷ്‌റഫ് പള്ളത്തൂര്‍, അജ്മാന്‍ കെഎംസിസി ജില്ലാ ട്രഷറര്‍ ആസിഫ് പി.എച്ച്. ഉദുമ മണ്ഡലം ദുബൈ കെ.എം.സി.സി. ഓര്‍ഗനൈസിംഗ് സെക്രട്ടറി സിദ്ദീഖ് അഡൂര്‍, ഖത്തര്‍ കെ.എം.സി.സി.ഉദുമ മണ്ഡലം വൈസ് പ്രസിഡണ്ട് മാക്ക് അഡൂര്‍, ഷാര്‍ജ സ്റ്റേറ്റ് എസ്.കെ.എസ്.എസ്.എഫ് ഓര്‍ഗനൈസിംഗ് സെക്രട്ടറി എം.പി.കെ. പള്ളങ്കോട്, ഷാര്‍ജ കെഎംസിസി കാസര്‍കോട് ജില്ല സെക്രട്ടറി ബഷീര്‍മണിയൂര്‍, നൗഫല്‍ ഫൈസി പള്ളത്തൂര്‍, എന്നിവര്‍ സംസാരിച്ചു.ഖലീല്‍ ഹനീഫി പുതിയകണ്ടം നന്ദി പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad