Type Here to Get Search Results !

Bottom Ad

മേല്‍പറമ്പിലെ വിദ്യാര്‍ഥിനിയുടെ മരണം: പഴുതടച്ച അന്വേഷണം വേണമെന്ന് എംഎസ്എഫ്


കാസര്‍കോട് (www.evisionnews.in): സഫ ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടത്തി ആശങ്കകള്‍ നീക്കണമെന്ന് എംഎസ്എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ പഠനത്തിന്റെ മറവില്‍ സ്‌കൂളിലെ ഒരധ്യാപകന്‍ കുട്ടിയെ നിരന്തരം പ്രലോഭിച്ച് തെറ്റായ രീതിയിലേക്ക് കൊണ്ടുപോയെന്നും കുട്ടിയോട് സംസാരിക്കുന്ന ഭാഷാ രീതിയില്‍ അസ്വാഭാവികത ഉണ്ടെന്നും കാണിച്ച് ഈ സ്‌കൂളിലെ പ്രധാനാധ്യാപകനെ സഫയുടെ പിതാവ് നേരിട്ട് കണ്ട് പരാതി ബോധ്യപ്പെടുത്തുകയുണ്ടായിരുന്നു. അതിന്റെ പേരില്‍ പ്രസ്തുത അധ്യാപകന്‍ വിദ്യാര്‍ഥിനിയെ വിളിച്ച് ഭീഷണിപ്പെടുത്തുകയും മറ്റും ചെയ്തതാണ് വിദ്യാര്‍ഥിനിയുടെ മാനസികാവസ്ഥ തകരാനും ആത്മഹത്യ ചെയ്യാന്‍ കാരണമായതെന്നുമുള്ള പിതാവിന്റെ മൊഴി ഗൗരവകരമായി പരിഗണിക്കണം. പഴുതടച്ച അന്വേഷണങ്ങളിലൂടെ ആത്മഹത്യക്ക് കാരണക്കാരായവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും എംഎസ്എഫ് ആവശ്യപ്പെട്ടു. പ്രസിഡന്റ് അനസ് എതിര്‍ത്തോട്, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ എന്നിവരുടെ നേതൃത്വത്തില്‍ സെക്രട്ടറി താഹ തങ്ങള്‍, നവാസ് ചെമ്പരിക്ക, മുഹമ്മദ് മസ്തിഗുഢേ, റിസ്വാന്‍ പള്ളിക്കര എന്നിവര്‍ വിദ്യാര്‍ഥിനിയുടെ വീട് സന്ദര്‍ശിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad