Type Here to Get Search Results !

Bottom Ad

മലബാര്‍ സമര പോരാളികളെ പട്ടികയില്‍ നിന്ന് നീക്കുന്നത് ചരിത്രത്തോടുള്ള വെല്ലുവിളി: എംഇഎസ് ചരിത്ര സംവാദം


കാസര്‍കോട്(www.evisionnews.in): മലബാര്‍ സമരം ദേശീയ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും അതിനെ വര്‍ഗീയവല്‍ക്കുന്നതും സമരനേതാക്കളെ സമരചരിത്ര പട്ടികയില്‍ നിന്നും നീക്കം ചെയ്യുന്നതും ചരിത്രത്തോട് ചെയ്യുന്ന കൊടുംപാതകമാണെന്നും എംഇഎസ് യൂത്ത് വിംഗ് ജില്ലാ കമ്മിറ്റിയുടെ ചരിത്ര സംവാദം അഭിപ്രായപ്പെട്ടു.

ചരിത്രത്തെ തിരസ്‌ക്കരിക്കുന്ന വര്‍ക്കെതിരെ പ്രതിരോധത്തിന്റെ രാഷ്ട്രിയം ഉയര്‍ന്നു വരണമെന്ന് ചരിത്രകാരനും കണ്ണൂര്‍ യൂണിവേഴ്സിറ്റി മുന്‍ ചരിത്ര വിഭാഗം ഡയറക്ടറുമായ ഡോ സി. ബാലന്‍ അഭിപ്രായപ്പെട്ടു. മലബാര്‍ കലാപത്തിന്റെ ആഹ്വാനമെന്നത് ധീരോദാത്തമായ ബ്രിട്ടീഷ് വിരുദ്ധ, സാമ്രാജ്യത്വ വിരുദ്ധ, ജന്‍മിത്വ വിരുദ്ധ, നാടുവാഴി വിരുദ്ധമായ പോരാട്ട വീറാണെന്നും അദ്ദേഹം പറഞ്ഞു.

എംഇസ്എസ് യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ്് റഊഫ് ബായിക്കര അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. ഹമീദ് ഫസല്‍ ഉദ്ഘാടനം ചെയ്തു. എംഇഎസ് കല്ലടി കോളജ് അസി പ്രൊഫ. ഡോ. സൈനുല്‍ ആബിദ്, സിനിമ സംവിധായകന്‍ നിസാം റാവുത്തര്‍, സംസ്ഥാന സെക്രട്ടറി റഫീഖ് കേളോട്ട്, എംഇഎസ് ജില്ലാ ജനറല്‍ സെക്രട്ടറി കെസി ഇര്‍ഷാദ്, വൈസ് പ്രസിഡന്റ് ആരിഫ് കാപ്പില്‍, ഷഫീഖ് നസ്റുള്ള (മാധ്യമ പ്രവര്‍ത്തകന്‍), പ്രദീപ് കുമാര്‍ (യൂത്ത് കോണ്‍ഗ്രസ്), റസാഖ് സഖാഫി കോട്ടക്കുന്ന് (എസ്വൈഎസ്), നബീല്‍ സ്വലാഹി(ഐഎസ്എം), യൂസഫ് ചെമ്പിരിക്ക(ഫ്രെറ്റേണിറ്റി), പ്രൊഫ. സമീല്‍ അഹമ്മദ്, ആബിദ് ഇടച്ചേരി, അറഫാത്ത് കൊവ്വല്‍, റാഫി അഡൂര്‍, റഫീഖ് വിദ്യാനഗര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു. സംസ്ഥാന സമിതി അംഗം എംഎ നജീബ് മോഡറേറ്ററായിരുന്നു. ജില്ലാ ജനറല്‍ സെക്രട്ടറി മുര്‍ഷിദ് മുഹമ്മദ് സ്വാഗതവും സെക്രട്ടറി അജ്മല്‍ മിര്‍ഷാന്‍ നന്ദിയു പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad