Type Here to Get Search Results !

Bottom Ad

പൈവളിഗെ ബായാര്‍ എഫ്എച്ച്സിയുടെ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു


മഞ്ചേശ്വരം (www.evisionnews.in): പൈവളികെ പഞ്ചായത്തിലെ ബായാര്‍ എഫ്എച്ച്‌സിയുടെ ശോചനീയാവസ്ഥക്ക് പരിഹാരമായി കാസര്‍കോട് വികസന പാക്കേജ് പദ്ധതിയിലുള്‍പ്പെടുത്തി ഒന്നര കോടി ചെലവില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന് മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫ് തറക്കല്ലിട്ടു.

പൈവളികെ ഗ്രാമപഞ്ചായത്തിന്റെ പത്തുലക്ഷം രൂപയും ഉള്‍പ്പെടുത്തിയാണ് കെട്ടിടം നിര്‍മിക്കുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയന്തി കെ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ ഭണ്ടാരി സ്വാഗത് രണ്‍വീര്‍ചന്ദ് മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് പുഷ്പ ലക്ഷ്മി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ റസാക്ക് ചിപ്പാര്‍, സെഡ്എ കയ്യാര്‍, ഷിയാസുന്നിസ, മെമ്പര്‍മാരായ ശ്രീനിവാസ ഭണ്ടാരി, ജയലക്ഷ്മി ഭട്ട്, അബ്ദുല്ല കെ, സുനിത, മമത, ഗീത, കമല, സീതാരാമ ഷെട്ടി, റഹ്്മത്ത്, മെഡിക്കല്‍ ഓഫീസര്‍ മുരളീധര ഷെട്ടി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേഷ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad