Type Here to Get Search Results !

Bottom Ad

മാറ്റിനി ഡയറക്ടേഴ്‌സ് ഹണ്ട്; ആദ്യ പത്തു സംവിധായകരെ പ്രഖ്യാപിച്ച് കുഞ്ചാക്കോ ബോബന്‍


കേരളം (www.evisionnews.in): മലയാളത്തിലെ തികച്ചും വ്യത്യസ്തമായ പുതിയ ഒടിടി പ്ലാറ്റ്‌ഫോമായ മാറ്റിനി ലൈവില്‍ മികച്ച ആദ്യ പത്തു സംവിധായകരെ പ്രഖ്യാപിച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍. പ്രശസ്ത നിര്‍മാതാവും പ്രൊജക്റ്റ് ഡിസൈനര്‍ കൂടിയായ ബാദുഷയും നിര്‍മാതാവ് ഷിനോയ് മാത്യുവും സാരഥികളായി ആരംഭിച്ച ഒടിടി പ്ലാറ്റ് ഫോമിന്റെ ലോഗോ ലോഞ്ച് ഫഹദ് ഫാസിലും പ്ലാറ്റ്‌ഫോമിന്റെ ലോഞ്ച് പൃഥ്വിരാജുമാണ് നിര്‍വഹിച്ചത്.

ലോഞ്ചിന് ശേഷമുള്ള ഏറ്റവും വലിയ ആകര്‍ഷണീയതയായിരുന്നു കഴിവുറ്റ പുതുമുഖ സംവിധായകരെ തേടി മാറ്റിനി നടത്തുന്ന ഡയറക്ടേഴ്‌സ് ഹണ്ട്. 30 സംവിധായകരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച സംവിധായകന് ലഭിക്കുന്നത് മാറ്റിനി നിര്‍മ്മിക്കുന്ന സിനിമ സംവിധാനം ചെയ്യാനുള്ള അസുലഭ അവസരവും. ഇതിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ പത്തു സംവിധായകരെ പ്രഖ്യാപിച്ചിരിക്കുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍.

തെരഞ്ഞെടുക്കുന്ന 30 വീഡിയോകളില്‍ ഏറ്റവും മികച്ച വീഡിയോക്ക് മാറ്റിനി നല്‍കുന്നത് ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസാണ്. കൂടാതെ പത്ത് സംവിധായകര്‍ക്ക് മാറ്റിനി തന്നെ നിര്‍മിക്കുന്ന വെബ്‌സീരിസുകള്‍ സംവിധാനം ചെയ്യാനുള്ള സുവര്‍ണ്ണ അവസരവുമുണ്ട്. ഒപ്പം 29 വീഡിയോകള്‍ക്കും 10,000 രൂപ വീതം ക്യാഷ് പ്രൈസും നല്‍കുന്നു. അവസാന മുപ്പതിലേക്കുള്ള ആദ്യ പത്ത് സംവിധായകരെയാണ് ഇപ്പോള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. പത്തു പേരടങ്ങുന്ന ജൂറിയാണ് ഈ വിജയികളെ തിരഞ്ഞെടുത്തിരിക്കുന്നത്. ബാക്കിയുള്ള ഇരുപത് പേരെയും തിരഞ്ഞെടുത്തതിന് ശേഷം, അഞ്ച് ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന പ്രശസ്ത സംവിധായകരുടെ നേതൃത്വത്തിലുള്ള ഒരു ഓറിയന്റേഷന്‍ ക്യാമ്പ് നടത്തുകയും അതില്‍ നിന്നും മാറ്റിനി നിര്‍മിക്കുന്ന സിനിമയും വെബ്‌സീരീസുകളും സംവിധാനം ചെയ്യാനുള്ള സംവിധായകരെ തിരഞ്ഞെടുക്കുകയും ചെയ്യും. അടുത്ത പുതുവര്‍ഷപ്പിറവിയോടെ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.

മാറ്റിനി ഡയറക്ടേഴ്‌സ് ഹണ്ടിന്റെ ആദ്യ ലിസ്റ്റില്‍ ഇടംനേടിയവര്‍ ഇവരൊക്കെയാണ്. ശരത് സുന്ദര്‍ (കരുവറെയിന്‍ കനവുകള്‍), അരുണ്‍ പോള്‍ (കൊതിയന്‍), അഭിലാഷ് വിജയന്‍ (ദ്വന്ത്), സജേഷ് രാജന്‍ (മോളി), ശിവപ്രസാദ് കാശിമണ്‍കുളം (കനക), ഫാസില്‍ റസാഖ് (പിറ), ജെഫിന്‍ (സ്തുതിയോര്‍ക്കല്‍), ഷൈജു ചിറയത്ത് (അവറാന്‍), രജിത്ത് കെഎം (ചതുരങ്ങള്‍), ദീപക് എസ്. ജയ് (45 സെക്കന്റ്‌സ്).

Tags

Post a Comment

0 Comments

Top Post Ad

Below Post Ad