Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരം കോഴക്കേസ്: കെ. സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു


കാസര്‍കോട് (www.evisionnews.in): മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ ചോദ്യം ചെയ്തു. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ സതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ഒന്നരമണിക്കൂറോളമാണ് ചോദ്യം ചെയ്യല്‍ നടന്നത്. കുറ്റാരോപണങ്ങള്‍ പൂര്‍ണമായും നിഷേധിച്ചാണ് കെ സുരേന്ദ്രന്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്.

മഞ്ചേശ്വരത്തെ ഇടതു സ്ഥാനാര്‍ഥിയായിരുന്ന വി വി രമേശന്‍ നല്‍കിയ പരാതിയിലാണ് കേസന്വേഷണം പുരോഗോമിക്കുന്നത്. അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ട് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് കെ സുരേന്ദ്രനെ ചൊദ്യം ചെയ്യലിനായി വിളിപ്പിച്ചത്. മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബി.എസ്.പി. സ്ഥാനാര്‍ഥിയായിരുന്ന കെ.സുന്ദരയ്ക്ക് കോഴ നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിലാണ് കേസ്. ഐ.പി.സി. 171 ബി, ഇ വകുപ്പുകള്‍ പ്രകാരം തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോഴ നല്‍കിയെന്ന വകുപ്പാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. നിലവില്‍ കേസിലെ ഏക പ്രതിയും സുരേന്ദ്രനാണ്. കുറ്റാരോപണങ്ങള്‍ നിഷേധിച്ചാണ് കെ.സുരേന്ദ്രന്‍ ക്രൈംബ്രൈഞ്ചിന് മൊഴി നല്‍കിയിരിക്കുന്നത്.സാക്ഷിമൊഴികള്‍ സുരേന്ദ്രന്‍ നിഷേധിച്ചു.സംഭവ സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും,സുന്ദരയെ അറിയില്ലെന്നും പത്രിക പിന്‍വലിക്കാന്‍ ഒപ്പ് വെച്ചു എന്ന് പറയപ്പെടുന്ന താളിപ്പടപ്പിലെ ഹോട്ടലില്‍ താമസിച്ചിട്ടില്ലെന്നും കെ സുരേന്ദ്രന്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി.സുരേന്ദ്രനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കുവാനാണ് സാധ്യത്. തനിക്കെതിരെയുള്ള കേസ് രാഷ്ട്രീയ പ്രേരിതമെന്ന് ചോദ്യം ചെയ്യലിന് ശേഷം കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സിപിഎമ്മിന്റെ സ്ഥാപിത താല്‍പര്യത്തിനായി ഉണ്ടാക്കിയ കേസാണിതെന്നും,കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍ എല്ലാം പറഞ്ഞിട്ടുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ പണം ലഭിച്ചെന്ന് വെളിപ്പെടുത്തിയ കെ.സുന്ദരയുടെയും ബന്ധുക്കളുടെയും രഹസ്യ മൊഴി നേരത്തെ കോടതി രേഖപ്പെടുത്തിയിരുന്നു. ബിജെപി മുന്‍ ജില്ലാ പ്രസിഡന്റുമാരായ കെ ബാലകൃഷ്ണ ഷെട്ടി, സുരേഷ്‌കുമാര്‍ ഷെട്ടി, യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്, നേതാക്കളായ സുരേഷ് നായിക്, കെ മണികണ്ഠ റൈ, മുളരീധര യാദവ് എന്നിവരെ ജില്ലാ ക്രൈംബ്രാഞ്ച് നേരത്തെ ചോദ്യം ചെയ്തിരുന്നു.കേസില്‍ ഇപ്പോള്‍ ഏറ്റവും ഒടുവിലാണ് ക്രൈംബ്രാഞ്ച് സുരേന്ദ്രനന്റെ മൊഴി കൂടി എടുത്തിരിക്കുന്നത്.

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ ചോദ്യം ചെയ്തു. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി എ സതീഷ്‌കുമാറിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

Post a Comment

0 Comments

Top Post Ad

Below Post Ad