Type Here to Get Search Results !

Bottom Ad

മംഗളൂരുവില്‍ ഒരാള്‍ക്ക് നിപ ലക്ഷണങ്ങള്‍; സാമ്പിള്‍ പൂണെയിലെ ലാബിലേക്ക് പരിശോധനയ്ക്കയച്ചു


മംഗളൂരു (www.evisionnews.in): മംഗളൂരുവില്‍ ഒരാളെ നിപ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗ സ്ഥിരീകരണത്തിനായി സാമ്പിള്‍ പൂണെയിലെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. സംഭവത്തെ തുടര്‍ന്ന് കര്‍ണാടക ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. മംഗളൂരുവിലെ ലാബ് ടെക്‌നീഷ്യനാണ് നിപ ലക്ഷണങ്ങള്‍. ഇയാള്‍ കേരളത്തില്‍ നിന്നെത്തിയ ആളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ഗോവയിലേക്കും യാത്ര ചെയ്തിരുന്നു. ആരോഗ്യ വകുപ്പിന് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, കേരളത്തില്‍ ആശ്വാസകരമായ വാര്‍ത്തകളാണ് പുറത്തുവരുന്നത്. നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 17 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി. ഇതോടെ 140 പേരുടെ സാമ്പിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad