കാസര്‍കോട് (www.evisionnews.in): അല്‍ത്താഫും ലിജോയും നടക്കുകയാണ് കശ്മീരിലേക്ക്. എറണകുളം വലയചിറങ്ങര സ്വദേശിയായ ലിജോ പൗലോസ് (22), മുദിക്കല്‍ സ്വദേശി അല്‍ത്താഫ് (22) എന്നിവരാണ് യാത്ര നടത്തുന്നത്. സുഹുത്തുക്കളായ ഇരുവരും സെപ്തമ്പര്‍ രണ്ടിന് ഏറണാകുളം പെരുമ്പാവൂര്‍ നിന്നാണ് യാത്ര ആരംഭിച്ചത്.
പകല്‍ മുഴുവന്‍ നടക്കും. അന്തിയുറങ്ങാന്‍ ചെലവില്ലാതെ ഏതെങ്കിലും സുരക്ഷിത താവളം കണ്ടെത്തും. ഉദ്ദേശ്യം വ്യക്തമാക്കിയതിനാല്‍ യാത്രക്കിടെ ഭക്ഷണം വാങ്ങി നല്‍കാന്‍ സുമനസ്സുകളുമുണ്ട്. വസ്ത്രങ്ങളും അത്യാവശ്യം മരുന്നുകളും മാത്രമാണ് കരുതല്‍. കര്‍ണാടക, ഗോവ, മഹാരാഷ്?ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങള്‍ പിന്നിട്ട് കശ്മീരിലേക്കുള്ള യാത്ര മൂന്നരമാസം കൊണ്ട് പൂര്‍ത്തിയാക്കാമെന്നാണ് പ്രതീക്ഷ.
ആരോഗ്യസംരക്ഷണത്തിന് നടത്തം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യവും യാത്രക്കുണ്ട്. അത്യാവശ്യങ്ങള്‍ക്കല്ലാതെ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ യാത്ര പ്രചോദനമാകട്ടെ എന്ന സന്ദേശവും ഇരുവരും പങ്കുവെക്കുന്നു. ലിജോ റബ്ബര്‍ പാര്‍ക്കിലെ ജീവനക്കാരനാണ് അല്‍ത്താഫ് പസ്റ്റീരിയിസ് കടയിലെ ജീവനക്കാരനുമാണ്.
കാസര്‍കോടെത്തിയ ഇരുവര്‍ക്കും അലയന്‍സ് ക്ലബ്ബ് കാസര്‍കോട് സ്വികരണം നല്‍കി പ്രസിഡന്റ്് എസ് റഫിഖ് ഷാളണയിച്ചു. നഗരസഭാ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനും അലയന്‍സ് ക്ലബ് രക്ഷാധികാരിയുമായ അബ്ബാസ് ബിഗം മുഖ്യാതിഥിയായി. നൗഫല്‍ റോയല്‍, അന്‍വര്‍ കെജി, നൗഷാദ് ബായിക്കര, ഹാരിസ് പട്ട്‌ല, അഷറഫ് നാല അടക്ക, ഷംസിര്‍, നാസര്‍, രമേഷ്‌ക്കല്‍പക എന്നിവര്‍ സംസാരിച്ചു ക്ലബ് ജനറല്‍ സെക്രട്ടറി റഫീഖ് കേളോട്ട് സ്വാഗതവും സമീര്‍ ആമസോണിക്‌സ് നന്ദിയും പറഞ്ഞു.
എറണാകുളത്ത് നിന്ന് കശ്മീരിലേക്ക് കാല്‍നടയാത്ര: ലിജോ പൗലോസിനും അല്‍ത്താഫിനും കാസര്‍കോട്ട് അലയന്‍സ് ക്ലബിന്റെ സ്വീകരണം
4/
5
Oleh
evisionnews