Type Here to Get Search Results !

Bottom Ad

മുസ്ലിം ലീഗ് രാഷ്ട്രീയ പഠന കേന്ദ്രം കെപിഎ മജീദ് ഉദ്ഘാടനം ചെയ്തു


കാസര്‍കോട് (www.evisionnews.in): സ്ഥാപിത കാലയളവിലെ ആശയവും പേരും പതാകയും ഒരു മാറ്റവും കൂടാതെ ഏഴ് പതിറ്റാണ്ട് പിന്നിടുന്ന ഇന്ത്യയിലെ ഒരേയൊരു രാഷ്ട്രീയ പ്രസ്ഥാനമാണ് മുസ്ലിം ലീഗ് എന്ന് മുസ്ലിം ലീഗ് നിയമസഭ കക്ഷി സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു. ന്യൂനപക്ഷ രാഷ്ട്രീയം പറഞ്ഞ് പല പ്രസ്ഥാനങ്ങളും മുളച്ചുപൊന്തിയെങ്കിലും അവയെല്ലാം കാലം മായ്ച്ചു കളഞ്ഞ ചരിത്രമാണ് നമുക്ക് മുന്നിലുള്ളതെന്ന് മജീദ് പറഞ്ഞു.

മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ ആരംഭിക്കുന്ന സിഎച്ച് മുഹമ്മദ് കോയ അക്കാദമി ഫോര്‍ പൊളിറ്റിക്കല്‍ സ്റ്റഡീസിന്റെയും (രാഷ്ട്രീയ പഠന കേന്ദ്രം) എംപ്ലോയിമെന്റ് ഡെസ്‌കിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല അധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ സ്വഗതം പറഞ്ഞു. പി.എ റഷീദ് മുഖ്യപ്രഭാഷണം നടത്തി. സി.ടി അഹമ്മദലി, കല്ലട്ര മാഹിന്‍ ഹാജി, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ.,എ.കെ.എം. അഷറഫ് എം.എല്‍.എ., എം.സി.ഖമറുദ്ധീന്‍, എം.ബി. യൂസുഫ്, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വി.പി അബ്ദുല്‍ ഖാദര്‍, വി.കെ.ബാവ, പി.എം.മുനീര്‍ ഹാജി, മൂസ ബി. ചെര്‍ക്കള, കെ.എം. അബ്ദുല്‍ റഹ്മാന്‍ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad