Type Here to Get Search Results !

Bottom Ad

മൊഗ്രാല്‍ പൂത്തൂരില്‍ കാര്‍ യാത്രക്കാരനെ തട്ടികൊണ്ടുപോയ സംഭവം: പിന്നില്‍ തലശ്ശേരി, കര്‍ണാടക സ്വദേശികളായ പത്തംഗ സംഘമെന്ന് പോലീസ്


കാസര്‍കോട് (www.evisionnews.in): മൊഗ്രാല്‍ പുത്തൂരില്‍ കാര്‍ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയ സംഘത്തെ പൊലീസിന് തിരിച്ചറിഞ്ഞു. തലശ്ശേരി, കര്‍ണാടക സ്വദേശികളായ പത്തോളം വരുന്ന സംഘമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നാണ് പൊലീസിന് ലഭിച്ച വിവരം. സംഘം തട്ടിക്കൊണ്ടുപോയത് സ്വര്‍ണ്ണ ഏജന്റാണെന്നും ഇന്നോവ കാറില്‍ ഒന്നരക്കോടിയോളം രൂപ ഉണ്ടായിരുന്നുവെന്നുമാണ് പൊലീസിന് ലഭിച്ച വിവരം. ബുധനാഴ്ച ഉച്ചയോടെ മൊഗ്രാല്‍പുത്തൂര്‍ കടവത്ത് ദേശീയപാതയില്‍വെച്ചാണ് കര്‍ണാടക രജിസ്ട്രേഷനിലുള്ള ഇന്നോവ കാറിലെ യാത്രക്കാരനെ മറ്റൊരു കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ജ്വല്ലറികളില്‍ നിന്ന് പഴയ സ്വര്‍ണ്ണം വാങ്ങുന്ന കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തിയില്‍ താമസിക്കുന്ന വ്യാപാരിയുടെ പണമാണ് നഷ്ടപ്പെട്ടതെന്നാണ് വിവരം. 

സംഘം തട്ടിക്കൊണ്ടുപോയ ഇന്നോവ കാര്‍ ഇന്നലെ രാവിലെ പയ്യന്നൂരില്‍ കണ്ടെത്തിയിരുന്നു. കാറിന് സമീപം കണ്ട യുവാവിനോട് സംശയം തോന്നി കാറിന്റെ ഗ്ലാസ് എങ്ങനെ പൊട്ടിയെന്ന് ചോദിച്ചപ്പോള്‍ വരുന്ന വഴിയില്‍ കുട്ടികള്‍ കല്ലെറിഞ്ഞ് പൊട്ടിച്ചുവെന്നാണത്രെ പറഞ്ഞത്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനിടെ തലശ്ശേരി രജിസ്ട്രേഷനിലുള്ള കാറിലെത്തിയ സംഘം യുവാവിനെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് കാറില്‍ കയറ്റി അമിത വേഗതയില്‍ ഓടിച്ചുപോകുകയായിരുന്നുവെന്ന് പറയുന്നു. ഈ കാറിന്റെ നമ്പര്‍ നാട്ടുകാര്‍ പയ്യന്നൂര്‍ പൊലീസിന് കൈമാറിയിരുന്നു. ഇതാണ് സംഘത്തെ തിരിച്ചറിയാന്‍ കാരണമായത്. പയ്യന്നൂര്‍ പൊലീസെത്തി കാര്‍ പരിശോധിച്ചപ്പോള്‍ സീറ്റ് കുത്തിക്കീറിയ നിലയിലാണ് കണ്ടത്. സീറ്റിനടിയിലാണ് പണം സൂക്ഷിച്ചതെന്ന് കുതിയാണ് സംഘം സീറ്റ് കുത്തിക്കീറിയതെന്ന് സംശയിക്കുന്നു.

പൊലീസിന്റെ പരാശോധന ഭയന്ന് സ്വര്‍ണ്ണവ്യാപാരികള്‍ കാറിന്റെ സീറ്റിനടിയില്‍ പ്രത്യേക സംവിധാനമുണ്ടാക്കി പണം സൂക്ഷിക്കല്‍. അതിനിടെ തട്ടിക്കൊണ്ടുപോയ യാത്രക്കാരനെ കണ്ടെത്താനാവാത്തതും ഇതുസംബന്ധിച്ച് പരാതി ലഭിക്കാത്തതും പൊലീസിനെ കുഴക്കുന്നുണ്ട്. പണം സംബന്ധിച്ച രേഖകള്‍ തയ്യാറാക്കിയതിന് ശേഷം പരാതി നല്‍കുമെന്നാണ് പൊലീസ് കരുതുന്നത്. കാസര്‍കോട് പൊലീസ് സംഭവത്തെ കുറിച്ച് വിവരം ശേഖരിച്ചുവരികയണ്. കാര്‍ കണ്ടെത്തിയ സംഭവത്തില്‍ പയ്യന്നൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഒരു വര്‍ഷം മുമ്പ് കാസര്‍കോട് ഭാഗത്തേക്ക് സ്വര്‍ണ്ണം വാങ്ങാന്‍ വരുന്നതിനിടെ മഹാരാഷ്ട്ര സ്വദേശികളെ മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിന് സമീപം വെച്ച് അക്രമിച്ച് രണ്ടു കാറുകളിലായെത്തിയ മുഖംമൂടി സംഘം രണ്ടര കോടിയോളം രൂപ കൊള്ളയടിച്ചിരുന്നു. അഞ്ചു ദിവസത്തിന് ശേഷമാണ് 14 ലക്ഷം രൂപ തട്ടിയെടുത്തതായി കാട്ടി മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad