Type Here to Get Search Results !

Bottom Ad

'ഹോട്ടലിലും ബാറിലും ഇരുന്ന് കഴിക്കാം'; കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ്, തീയറ്ററുകള്‍ തുറക്കില്ല


കേരളം (www.evisionnews.in): സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ഏര്‍പ്പെടുത്തി. ഹോട്ടലുകളില്‍ ആളുകള്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതിയായി. ബാറുകളിലും ഇരുന്ന് കഴിക്കാന്‍ അനുമതിയായിട്ടുണ്ട്. തിയേറ്ററുകള്‍ തുറക്കാന്‍ വൈകും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഇളവുകള്‍ നല്‍കാന്‍ തീരുമാനമായത്.

ഇതുവരെ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം പാഴ്‌സലായി വാങ്ങാനേ അനുമതി ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ മുഴുവന്‍ സീറ്റിലും ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതിയില്ല. ഒരു ഹോട്ടലിലെ ആകെ സീറ്റുകളുടെ പകുതി മാത്രമേ പ്രവേശനം അനുവദിക്കൂ. സാമൂഹ്യ അകലം കൃത്യമായി പാലിക്കണം. ബാറുകളിലും സമാനമായ രീതീയിലായിരിക്കും ക്രമീകരണം.

എന്നാല്‍, സിനിമാ തിയേറ്ററുകള്‍ ഉടനെ തുറക്കേണ്ടതില്ല എന്നാണ് അവലോകന യോ?ഗത്തിന്റെ തീരുമാനം. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആറ് മണിക്ക് മാധ്യമങ്ങളെ കാണുന്നുണ്ട്. സംസ്ഥാനം നടത്തിയ സിറോ പ്രിവിലേജ് സര്‍വ്വേയുടെ റിപ്പോര്‍ട്ട് സംബന്ധിച്ച വിശദാംശങ്ങള്‍ അദ്ദേഹം വെളിപ്പെടുത്താനുള്ള സാധ്യതയുണ്ട്

Tags

Post a Comment

0 Comments

Top Post Ad

Below Post Ad