Type Here to Get Search Results !

Bottom Ad

ലൗ- നാര്‍ക്കോട്ടിക് ജിഹാദുകള്‍ രാഷ്ട്രീയമായി ഉപയോഗിക്കണമെന്ന് ന്യൂനപക്ഷ മോര്‍ച്ചയ്ക്ക് ബിജെപിയുടെ നിര്‍ദ്ദേശം


കൊച്ചി (www.evisionnews.in): ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് വിഷയങ്ങള്‍ ഉപയോഗിക്കണമെന്ന് ബിജെപി തീരുമാനം. വിഷയം രാഷ്ട്രീയമായി ഉപയോഗിക്കണമെന്നും ദേശീയ തലത്തില്‍ ചര്‍ച്ചയാക്കണമെന്നുമാണ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന കോര്‍കമ്മറ്റി യോഗത്തില്‍ തീരുമാനിച്ചത്. ലൗ ജിഹാദ് വിഷയം ബിജെപി നേരത്തെ തന്നെ കേരളത്തില്‍ ഉന്നയിച്ചിരുന്നു. ഇപ്പോള്‍ ക്രൈസ്തവ സമുദായം വിഷയം ഏറ്റെടുത്തിട്ടുണ്ട്. ഇത് രാഷ്ട്രീയമായി ഉപയോഗിക്കണം എന്നാണ് കോര്‍കമ്മറ്റി യോഗത്തില്‍ ഉരുത്തിരിഞ്ഞ അഭിപ്രായം.

വിഷയത്തില്‍ ഇടപെടാന്‍ ന്യൂനപക്ഷ മോര്‍ച്ചയ്ക്ക് സംസ്ഥാന ബിജെപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ പാല ബിഷപ്പിന് പിന്തുണയുമായി ബി.ജെ.പി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ രംഗത്ത് എത്തിയിരുന്നു. പാലാ ബിഷപ്പ് ഭീകരവാദികള്‍ക്ക് എതിരായ നിലപാട് ആണ് സ്വീകരിച്ചതെന്നും ഇതിന്റെ പേരില്‍ ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് സി.പി.ഐഎ.എമ്മും കോണ്‍ഗ്രസുമെന്നായിരുന്നു കെ. സുരേന്ദ്രന്‍ പറഞ്ഞത്. നേരത്തെ ബിഷപ്പിന്റെ പ്രസ്താവനയെ പിന്തുണച്ച് കെ.സി.ബി.സിയും പാല രൂപതയും കത്തോലിക്ക സഭയുടെ നിയന്ത്രണത്തിലുള്ള ദീപിക ദിനപ്പത്രവും രംഗത്തുവന്നിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad