Type Here to Get Search Results !

Bottom Ad

ജലീല്‍-ഇഡി വിഷയത്തില്‍ സിപിഎമ്മിന് അതൃപ്തി: മുഖ്യമന്ത്രി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്ന് എ. വിജയരാഘവന്‍


കേരളം (www.evisionnews.in): കെടി ജലീലിന്റെ എന്‍ഫോഴ്‌സ്‌മെന്റിന് അനുകൂലമായ പ്രസ്താവനയില്‍ സിപിഎമ്മിന് അതൃപ്തി. സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ ജലീലിനെ അതൃപ്തി അറിയിച്ചു. പ്രതികരിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കി. എആര്‍ നഗര്‍ സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്ന് എ. വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സഹകരണമേഖലയെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ക്ക് വിശ്വാസ്യത വേണമെന്ന്? അവര്‍ക്ക്? നിര്‍ബന്ധമില്ല. അതിന് വിശ്വാസ്യത നല്‍കലല്ല തന്റെ പണിയെന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

പി.കെ. കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട മലപ്പുറം എ.ആര്‍ നഗര്‍ സഹകരണ ബാങ്കിലെ ക്രമക്കേടുകള്‍ ഇ.ഡി അന്വേഷിക്കണമെന്ന മുന്‍ മന്ത്രി കെ.ടി. ജലീലിന്റെ ആവശ്യം മുഖ്യമന്ത്രി തള്ളിയിരുന്നു. സഹകരണമേഖല ഇ.ഡി കൈകാര്യം ചെയ്യേണ്ട വിഷയമല്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലുള്ള വിഷയം ആണെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad