Type Here to Get Search Results !

Bottom Ad

മുസ്‌ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ജനപ്രതിനിധി- സാരഥി ശിബിരം നടത്തി


ഹൊസങ്കടി (www.evisionnews.in): മുസ്‌ലിം ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ജനപ്രതിനിധി- സാരഥി ശിബിരം ഹൊസങ്കടിയില്‍ എകെഎം അഷ്‌റഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടിഎ മൂസ അധ്യക്ഷത വഹിച്ചു. 

ജനറല്‍ സെക്രട്ടറി എം അബ്ബാസ് സ്വാഗതം പറഞ്ഞു. ജില്ല വൈസ് പ്രസിഡന്റ് എംബി യൂസുഫ് ഹാജി, സെക്രട്ടറി അസീസ് മരിക്കെ, മണ്ഡലം ഭാരവാഹികളായ അഷ്‌റഫ് കര്‍ള, അബ്ബാസ് ഓണന്ത, എകെ ആരിഫ്, എംഎസ്എ സത്താര്‍ ഹാജി, ഹമീദ് കുഞ്ഞാലി, പഞ്ചായത്ത് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാരായ പിഎംസലീം, ഉമ്മര്‍ അപ്പോളൊ, സയ്യിദ് സൈഫുള്ള തങ്ങള്‍,ഹാജി അബ്ദുല്ല കജ, സയ്യിദ് ഹാദി തങ്ങള്‍, ടിഎം മൂസ കുഞ്ഞി, ഉമ്മറബ്ബ ആനക്കല്ല്, വാഹിദ് കുടല്‍, അന്തുഞ്ഞി ഹാജി ചിപ്പാര്‍, സെഡ്എ കയ്യാര്‍, സിദ്ധീഖ് ഒളമുഗര്‍, പിബി അബൂബക്കര്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍, എംപി ഖാലിദ്, ബിഎം മുസ്തഫ, സിദ്ധീഖ് മഞ്ചേശ്വരം, സവാദ് അംഗഡിമുഗര്‍, അബ്ദുല്‍ റഹ്‌മാന്‍ ബന്തിയോട്, എഎ ആയിഷ പെര്‍ള, ടിഎം ശുഹൈബ് സംസാരിച്ചു.

ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, മുസ്‌ലിം ലീഗ് പഞ്ചായത്ത് ഭാരവാഹികള്‍- വാര്‍ഡ് പ്രസിഡന്റ് സെക്രട്ടറിമാര്‍- യൂത്ത് ലീഗ് മണ്ഡലം ഭാരവാഹികള്‍, കണ്ണമംഗലം പഞ്ചായത്ത് അംഗം റാഫിയ ചോല, ജബ്ബാര്‍ മുക്കം പഠനശിബിരത്തില്‍ സംബന്ധിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ടിപിഎം ബഷീര്‍, നസീമ പുളിക്കല്‍, ജനറല്‍ സോഷ്യല്‍ മീഡിയ പ്രിതിനിധി പികെ ആരിഫ് കോഴിക്കോട് ക്ലാസുകള്‍ കൈകാര്യം ചെയ്തു. മഞ്ചേശ്വരം ബ്ലോക്ക് പ്രസിഡന്റ് സമീന, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ റഹ്‌മാന്‍ ഗോള്‍ഡന്‍, ജമീല സിദ്ധീഖ് ദണ്ഡഗോളി, പഞ്ചായത്ത് പ്രസിഡന്റുമാരായ യുപി താഹിറ യൂസുഫ്, കദീജത്ത് റിസാന,ഡോ: ജഹനാസ് അന്‍സാര്‍, യൂസുഫ് ഹേരൂര്‍, പികെ ഹനീഫ്, മുംതാസ് സമീറ സംസാരിച്ചു.






Post a Comment

0 Comments

Top Post Ad

Below Post Ad