Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരം താലൂക്ക് ആസ്ഥാനം ഉടന്‍ യാഥാര്‍ഥ്യമാക്കണം: മുസ്ലിം ലീഗ്


ഉപ്പള (www.evisionnews.in): മഞ്ചേശ്വരം താലൂക്ക് പ്രവര്‍ത്തനം തുടങ്ങി വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും സ്വന്തമായി ആസ്ഥാന കെട്ടിടമില്ലാത്തതിനാല്‍ ജനങ്ങള്‍ ദുരിതത്തിലാവുകയാണന്ന് മുസ്ലിം ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം പ്രവര്‍ത്തക സമിതി യോഗം ആരോപിച്ചു. മൂന്നുനില ചവിട്ടുപടികള്‍ കയറി ഇറങ്ങേണ്ട അവസ്ഥയാണ് നിലവിലുള്ളത് പ്രായമായവര്‍ക്കും വികലാംഗര്‍ക്കും ഓഫീസില്‍ എത്തിച്ചേരാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന അവസ്ഥ ഒഴിവാക്കി സ്വന്തമായ കെട്ടിടം ഉണ്ടാക്കി ഓഫീസ് സംവിധാനം സുധാര്യമാക്കണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഇതുസംബന്ധിച്ച് എകെഎം അഷറഫ് എംഎല്‍എ നടത്തുന്ന ഇടപെടല്‍ അഭിനന്ദനാര്‍ഹമാണന്നും യോഗം വിലയിരുത്തി. പ്രസിഡന്റ്് ടിഎ മൂസ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം അബ്ബാസ് സ്വാഗതം പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹ്്മാന്‍ യോഗം ഉത്ഘാടനം ചെയ്തു എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, എകെഎം അഷ്‌റഫ് എംഎല്‍എ, എംബി യൂസുഫ് ഹാജി, അസീസ് മരിക്കെ, വിപിഎ കാദര്‍ ഹാജി, അഷ്‌റഫ് കര്‍ള, പി എച്ച് എഹമീദ് ഹാജി മച്ചംപാടി, എകെ ആരിഫ്, എംഎസ്എ സത്താര്‍ ഹാജി, ഹമീദ് കുഞ്ഞാലി മുട്ടാജെ, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, സമീന ടീച്ചര്‍, പിഎം സലീം, ഉമ്മര്‍ അപ്പോളൊ, അഡ്വ.സക്കീര്‍ അഹ്‌മദ്, സയ്യിദ് ഹാദി തങ്ങള്‍, സയ്യിദ് സൈഫുള്ള തങ്ങള്‍, അബ്ദുല്ല ഹാജി കജെ, അന്തുഞ്ഞി ഹാജി ചിപ്പാര്‍, സെഡ്എ കയ്യാര്‍, റഹ്‌മാന്‍ ഗോള്‍ഡന്‍, അബ്ദുല്ല കുഞ്ഞി മുക്കാരിക്കണ്ടം, അബ്ദുല്ല കണ്ടത്തില്‍, അബൂബക്കര്‍ പെര്‍ദന, വാഹിദ് കുടല്‍, പി ബി അബൂബക്കര്‍, എം പി ഖാലിദ്, ബിഎം മുസ്തഫ, സവാദ് അംഗഡിമുഗര്‍, മുസാഫി കോട്ട, എഎ ആയിഷ പെര്‍ള, ഉദയ അബ്ദുല്‍ റഹ്‌മാന്‍, അബ്ദുല്‍ റഹ്്മാന്‍ ബന്തിയോട്, എംഎച്ച് അബ്ദുല്‍ റഹ്‌മാന്‍, അസീസ് ഹാജി മഞ്ചേശ്വരം, ടിഎം ഹമീദലി കന്തല്‍, അബ്ദുല്ല മാദേരി, കലീല്‍ മരിക്കെ, കെഎം അബ്ബാസ് കുമ്പള, അബ്ദുല്‍ ഖാദര്‍ ബന്തിയോട്, വളപ്പ് അബ്ദുല്‍ റഹ്‌മാന്‍ ഹാജി, മൂസ ദുബൈ ചര്‍ച്ചയില്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad