Type Here to Get Search Results !

Bottom Ad

കീഴൂര്‍ തോണിയപകടത്തില്‍ രക്ഷകനായ ബബീഷിനെ മുസ്ലിം ലീഗ് ആദരിച്ചു


കാസര്‍കോട് (www.evisionnews.co): കീഴൂര്‍ അഴിമുഖത്ത് തോണിയപകടത്തില്‍പ്പെട്ട് മരണത്തോട് മല്ലിട്ട മൂന്ന് പേരെ സാഹസികമായി രക്ഷപ്പെടുത്തിയ ബേക്കലിലെ ബബീഷിനെ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ആദരിച്ചു. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍ ഹാളില്‍ നടന്ന പരിപാടിയില്‍ മുസ്ലിം ലീഗ് നിയസഭാകക്ഷി സെക്രട്ടറി കെപിഎ മജീദ് എംഎല്‍എ. ബബീഷിന് ക്യാഷ് അവാര്‍ഡും ഉപഹാരവും കൈമാറി.

ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല ,അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. സി.ടി .അഹമ്മദലി, കല്ലട്ര മാഹിന്‍ ഹാജി, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., എ.കെ.എം. അഷറഫ് എം.എല്‍.എ., പി.എ. റഷീദ്, എം.സി ഖമറുദ്ധീന്‍, എം.ബി. യൂസുഫ്, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വി.പി. അബ്ദുല്‍ ഖാദര്‍ , വി.കെ.ബാവ , പി.എം.മുനീര്‍ ഹാജി, മൂസ ബി. ചെര്‍ക്കള, കെ.ഇ. എ ബക്കര്‍ , കല്ലട്ര അബ്ദുല്‍ ഖാദര്‍ ,അബ്ദുല്ല ഹുസൈന്‍ ഹാജി സംബന്ധിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad