Type Here to Get Search Results !

Bottom Ad

ചെരുമ്പ മുസ്ലിം ലീഗ് വിവാഹ- ചികിത്സാ ധനസഹായങ്ങള്‍ വിതരണവും നടത്തി


കാസര്‍കോട് (www.evisionnews.in): ചെരുമ്പ ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവാഹ, ചികിത്സ ധനസഹായങ്ങള്‍ വിതരണം നടത്തി. ശാഖാ പ്രസിഡന്റ് കെഎം ബഷീറിന്റെ അധ്യക്ഷതയില്‍ മുസ്ലിം ലീഗ് പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് സോളാര്‍ കുഞ്ഞഹമ്മദ് ഹാജി ഉല്‍ഘാടനം ചെയ്തു. ചടങ്ങില്‍ ശിഹാബ് തങ്ങള്‍ ചാരിറ്റി ചെരുമ്പ സ്വരൂപിച്ച അരലക്ഷം രൂപ വീതം ഒരു ലക്ഷം രൂപയുടെ ഫണ്ട് പള്ളിക്കര പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, ചെരുമ്പ ശാഖാ മുസ്ലിം ലീഗ് പ്രസിഡന്റ് കെഎം ബഷീറിന് കൈമാറി. യോഗത്തില്‍ ശാഖാ ട്രഷറര്‍ ബികെ മുഹമ്മദ്, അഹമ്മദ് പാലത്തിങ്കാല്‍, മമ്മിണി പള്ളാരം, ആരിഫ് കെകെ, ശിഹാബ് തങ്ങള്‍, ഉമര്‍ ഫാറൂഖ്, കബീര്‍ ചെരുമ്പ, ഹബീബ് റഹ്മാന്‍, സനാഫ് സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി അസ്ലം ബംഗണ സ്വാഗതവും ഹക്കീര്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad