Type Here to Get Search Results !

Bottom Ad

ചരിത്രത്തിന്റെ അപനിര്‍മിതിക്കെതിരെ മുസ്ലിം ലീഗ് ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ


ചെമ്മനാട് (www.evisionnews.in): ചരിത്രത്തിന്റെ അപനിര്‍മിതിക്കെതിരെ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധ കൂട്ടായ്മ ജില്ലാ മുസ്ലിം ലീഗ് ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹാജി അബ്ദുല്ല ഹുസൈന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി കീഴൂര്‍ സ്വാഗതം പറഞ്ഞു.

കല്ലട്ര അബ്ദുള്‍ഖാദര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍, ദളിദ് ലീഗ് ജില്ലാ സെക്രട്ടറി കലാഭവന്‍ രാജു, സി.എല്‍ റഷീദ് ഹാജി മുസ്തഫ മച്ചിനടുക്കം, അഹമ്മദ് ഹാജി കോളിയടുക്കം, ദാവൂദ് ചെമ്പിരിക്ക വിവിധ രാഷ്ട്രീയ സാമൂഹിക സംഘടന നേതാക്കളായ രാജന്‍ പെരിയ, ടി. നാരായണന്‍, വിജയന്‍ മാസ്റ്റര്‍, യൂസുഫ് ചെമ്പിരിക്ക, ഇര്‍ഷാദ് ഹുദവി, മഹമൂദ് ജീലാനി, അബ്ദുള്‍ ഖാദര്‍ കളനാട് സംബന്ധിച്ചു

പ്രതിഷേധ പ്രകടനത്തിന് കല്ലട്ര മാഹിന്‍ ഹാജി, ഹാജി അബ്ദുല്ല ഹുസൈന്‍, സി.എല്‍ റഷീദ് ഹാജി, അബ്ദുല്ലക്കുഞ്ഞി കീഴൂര്‍, ടിഎ അസീസ്, ബദറുല്‍ മുനീര്‍, അബൂബക്കര്‍ കടങ്കോട്, ഹാരിഫ് ഒരവങ്കര, ഇസ്ഹാഖ് കട്ടക്കല്‍, നസീര്‍ കെവിടി നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad