Type Here to Get Search Results !

Bottom Ad

ഇമാം മഹല്‍ ഇആര്‍പി പാണക്കാട് മുനവ്വറലി തങ്ങള്‍ ലോഞ്ച് ചെയ്തു


കാസര്‍കോട് (www.evisionnews): ഓണ്‍ലൈന്‍ സംവിധാനം ഏറെ വ്യാപകമായതോടെ മുസ്ലിം മഹല്ല് സംവിധാനവും ഇനി മുതല്‍ വിരല്‍ തുമ്പില്‍. മാസവരിസംഖ്യ, മാര്യേജ് സര്‍ട്ടിഫിക്കറ്റ് മുതല്‍ ഉസ്താദുമാരുടെ ഭക്ഷണം വരെ മൊബൈലില്‍ നോട്ടിഫിക്കേഷനായി ലഭിക്കും. കണക്കുകളെല്ലാം വളരെ കൃത്യവും സുതാര്യവുമായി അവതരിപ്പിക്കപ്പെടുന്നു. കാലത്തിനൊപ്പം സഞ്ചരിച്ച് മഹല്ല് രംഗത്ത് അതി നൂതന സാങ്കേതിക വിപ്ലവം തീര്‍ക്കാന്‍ ഇമാം മഹല്‍ നിങ്ങളെ സഹായിക്കും.

പത്ത് വര്‍ഷത്തോളമായി സോഫ്റ്റ്വേര്‍ ഡെവലപ്പ്‌മെന്റ്് രംഗത്തുള്ള ചെറുകിട വന്‍കിട വ്യാപാരങ്ങള്‍ക്കുള്ള അക്കൗണ്ടിംഗ്/ ബില്ലിംഗ് സോഫ്റ്റ്വേര്‍, സ്‌കൂള്‍ ഇ.ആര്‍.പി, ഹോട്ടല്‍ കെ.ഒ.ടി എന്നീ സോഫ്റ്റ് വേറുകള്‍ നിര്‍മിച്ച ഡാറ്റാസിസ് ഇന്‍വെന്‍ചര്‍ പ്രൈവറ്റ് ലിമിറ്റഡാണ് ഇമാം മഹല്‍ ഇ.ആര്‍.പിയും ഡെവലപ്പ് ചെയ്തത്. ഇമാം മഹല്‍ ഇ.ആര്‍.പി. സോഫ്റ്റ്വേര്‍ ലോഞ്ചിംഗ് ബഹുമാനപെട്ട പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.

മാലിക് ദീനാര്‍ വലിയ ജുമുഅത് പള്ളി കമ്മിറ്റി ആന്റ് ഇമാമ സഹകരിച്ച് നടത്തുന്ന വില്ലേജ് എംപവര്‍മെന്റ് പ്രൊജക്റ്റിന്റെ മുബാറക് മസ്ജിദ്, കോളാര്‍, കര്‍ണാക മഹല്ലിലേക്കുള്ള ഇമാം ഇ.ആര്‍.പി ടെക്‌നോളജി പാര്‍ട്ട്ണര്‍ എന്ന നിലയ്ക്ക് വിതരണോദ്ഘാടനം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഇമാമ ഭാരവാഹികള്‍ക്ക് നല്‍കി നിര്‍വഹിച്ചു. മുജീബ് കമ്പാര്‍, സാജിര്‍ പി.എം, അക്രം, അഷ്‌റഫ്, നൗഷാദ്, അഷ്‌റഫ് എടനീര്‍, അസീസ് കളത്തൂര്‍, സാദിഖ് ഹുദവി, സമദ് ഹുദവി സംബന്ധിച്ചു. ഇമാം ഇ.ആര്‍.പിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് +91 70255 96243 നമ്പറില്‍ വിളിക്കുക.

Post a Comment

0 Comments

Top Post Ad

Below Post Ad