Type Here to Get Search Results !

Bottom Ad

പള്ളിക്കര പഞ്ചായത്ത് ദുബൈ കെഎംസിസി ആരോഗ്യ പദ്ധതി ഇഹ്തിമാദ് ബ്രോഷര്‍ പ്രകാശനം ചെയ്തു


കാസര്‍കോട് (www.evisionnews.in): പള്ളിക്കര പഞ്ചായത്ത് ദുബൈ കെഎംസിസി ആരോഗ്യ പദ്ധതിയായ ഇഹ്തിമാദ്-21 ബ്രോഷര്‍ പ്രകാശനം ദുബൈ കെഎംസിസി ആക്ടിങ് പ്രസിഡന്റ് ഹുസൈനാര്‍ എടച്ചാക്കൈ ദുബൈ കെഎംസിസി ഉദുമ മണ്ഡലം ട്രഷറര്‍ സിഎ ബഷീറിന് നല്‍കി നിര്‍വഹിക്കുന്നു. ദുബൈ കെഎംസിസി സ്റ്റേറ്റ് സെക്രട്ടറി അഡ്വ: ഇബ്രാഹിം ഖലീല്‍, ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടി, ട്രഷറര്‍ ടിആര്‍ ഹനീഫ്, ഓര്‍ഗ. സെക്രട്ടറി അഫസല്‍ മൊട്ടമ്മല്‍, വൈസ് പ്രസിഡന്റ്് റാഫി പള്ളിപ്പുറം, ഉദുമ മണ്ഡലം പ്രസിഡന്റ്് ഇസ്മായില്‍ നാലാം വാതുക്കല്‍, വര്‍ക്കിംഗ് പ്രസിഡന്റ്് ഷബീര്‍ കീഴൂര്‍, ജനറല്‍ സെക്രട്ടറി റൗഫ് കെജിഎന്‍, സെക്രട്ടറിമാരായ സിദ്ദീഖ് അടൂര്‍, ആരിഫ് ചെരുമ്പ, മുനീര്‍ പള്ളിപ്പുറം, പള്ളിക്കര പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് ബഷീര്‍ പള്ളിപ്പുഴ, ജനറല്‍ സെക്രട്ടറി കെസി ശരീഫ് സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad