Type Here to Get Search Results !

Bottom Ad

സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ഹെലികോപ്ടര്‍ വാടകക്കെടുക്കുന്നു: ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചു


കേരളം (www.evisionnews.in): സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ഹെലികോപ്ടര്‍ വാടകയ്ക്ക് എടുത്തേക്കും. പുതിയ ഹെലികോപ്ടര്‍ ആവശ്യപ്പെട്ട് ഡിജിപി സര്‍ക്കാരിന് കത്ത് നല്‍കി. സ്വകാര്യ ഏജന്‍സികളില്‍ നിന്നടക്കം ടെണ്ടര്‍ ക്ഷണിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. പവന്‍ ഹന്‍സുമായുള്ള കരാര്‍ ഏപ്രിലില്‍ അവസാനിച്ചിരുന്നു. പ്രതിമാസം ഒരു കോടി 70 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വാടകയ്ക്ക് എടുത്ത ഹെലികോപ്ടറിന് നല്‍കിവന്നിരുന്നത്. പിന്നീട് കരാര്‍ തുടരേണ്ടതില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഹെലികോപ്ടര്‍ തിരികെക്കൊണ്ടുപോയത്. വീണ്ടും ഹെലികോപ്ടറിനായി ഡിജിപി കത്തുനല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഇതുവരെ വിഷയം പരിഗണനയ്ക്ക് എടുത്തിട്ടില്ല. ഡിജിപിയുടെ ആവശ്യം അംഗീകരിക്കാനാണ് സാധ്യത.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad