Type Here to Get Search Results !

Bottom Ad

വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: സമഗ്രാന്വേഷണം വേണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്


കാസര്‍കോട് (www.evisionnews.in): 12 വയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഉദുമ മണ്ഡലം പ്രസിഡന്റ് ഷാഹ്ബാസ് കോളിയാട്ട് ആവശ്യപ്പെട്ടു. അധ്യാപകന് മരണത്തില്‍ പങ്കുണ്ടോ എന്ന് അന്വേഷിക്കുകയും കുറ്റക്കാരനാണെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുകയും വേണം. കോവിഡ്- ഓണ്‍ലൈന്‍ പഠന കാലത്ത് അധികം വിദ്യാര്‍ഥികളും മാനസിക സംഘര്‍ഷം നേരിടുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. പഠനത്തോടൊപ്പം മാനസികാരോഗ്യം കൂടി മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ വഴി കാണണം. ഫ്രറ്റേണിറ്റി മണ്ഡലം പ്രസിഡന്റ് ഷാഹ്ബാസ് കോളിയാട്ട്, സെക്രട്ടറി യാസര്‍ ചെമ്പിരിക്ക എന്നിവര്‍ വീട് സന്ദര്‍ശിച്ച് അനുശോചനം അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad