Type Here to Get Search Results !

Bottom Ad

ചെമ്മനാട്ട് സുഭിക്ഷ കേരളം പദ്ധതിയില്‍ മത്സ്യവിളവെടുപ്പ് നടത്തി


കളനാട് (www.evisionnews.in): സുഭിക്ഷ കേരളം പദ്ധതി പ്രകാരം ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ മത്സ്യ വിളവെടുപ്പ് ഉദ്ഘാടനം ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ നിര്‍വഹിച്ചു. ഖൈറുന്നിസ മുഹമ്മദ് കുഞ്ഞിയുടെ വീട്ടുവളപ്പിലെ മത്സ്യമാണ് വിളവെടുപ്പ് നടത്തിയത്. സുഭിക്ഷ

പദ്ധതി പ്രകാരം ഗ്രാമപഞ്ചായത്തും ഫിഷറീസ് വകുപ്പും സബ്‌സിഡിയായി അനുവദിച്ച 1,23,000 രൂപ ചെലവഴിച്ചാണ് വീട്ടുവളപ്പിലെ മത്സ്യകൃഷി ആരംഭിച്ചത്. 56 കിലോഗ്രാം മത്സ്യം വില്‍പ്പന നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പര്‍ മൈമൂന അബ്ദുറഹ്മാന്‍, തസ്നീം, അബ്ദുല്‍ റഹിമാന്‍ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad