Type Here to Get Search Results !

Bottom Ad

സീതാംഗോളിയിലെ തെരുവു കച്ചവടക്കാര്‍ക്കെതിരെ ഡിവൈഎഫ്‌ഐ സമരം ഭരണ പരാജയം മറച്ചു വെക്കാനെന്ന് യൂത്ത് ലീഗ്


പുത്തിഗെ (www.evisionnews.in): സീതാംഗോളിയിലെ തെരുവു കച്ചവടക്കാര്‍ക്കെതിരെ യുള്ള ഡി.വൈ.എഫ്.ഐ സമരം പുത്തിഗെ പഞ്ചായത്തിലെ അഴിമതി കഥകള്‍ മറച്ചു വെക്കാന്‍ വേണ്ടി മാത്രമാണെന്ന് യൂത്ത് ലീഗ് അഭിപ്രായപ്പെട്ടു. ചേവം എന്ന സ്ഥലത്ത് പി.ഡബ്ല്യു.ഡിയുടെ അനുമതിയില്ലാതെ നിര്‍മിച്ച ബസ് വൈറ്റിംഗ് ഷെഡില്‍ വന്‍ അഴിമതി നടന്നതായി സംശയിക്കുന്നു. പുത്തിഗെ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സി.പി.എം പാര്‍ട്ടി ഓഫിസുകളും സ്മാരകങ്ങളും കൈയ്യേറിയ സ്ഥലങ്ങളിലാണുള്ളത്. ഇത് പൊളിച്ചുമാറ്റി മാത്യക കാട്ടാന്‍ ആദ്യം ഡി.വൈ.എഫ്.ഐ സി.പി.എമ്മനെതിരെ സമരം ചെയ്തതിന്ന് ശേഷം മതി തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള ഡി.വൈ.എഫ്.ഐയുടെ സമരം എന്ന് യൂത്ത് ലീഗ് പരിഹസിച്ചു. കലക്ടര്‍ അനുവദിച്ച സ്ഥലത്ത് സ്ഥാപികാതെ തെരുവു കച്ചവടക്കാരെ ഒഴിപ്പിക്കലാണ് ലക്ഷ്യമെങ്കില്‍ യൂത്ത് ലീഗ് ശക്തമായ സമരത്തിന്ന് നേതൃത്വം നല്‍കുമെന്ന് നേതാകളായ ഹനീഫ് സീതാംഗോളി, ഇല്യാസ് ഹുദവി ഉറുമി, അദ്രു മുകാരികണ്ടം, റിയാസ് കണ്ണൂര്‍, സ്വദിഖ് മണിയംപാറ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad