Type Here to Get Search Results !

Bottom Ad

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആരോഗ്യ പ്രവര്‍ത്തകയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം


കേരളം (www.evisionnews.in): ആലപ്പുഴയില്‍ ആരോഗ്യ പ്രവര്‍ത്തകയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. തൃക്കുന്നപ്പുഴ പാനൂരിന് സമീപം ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തക സുബിനയ്ക്ക് (35) പരിക്കേറ്റു. ബൈക്കിലെത്തിയ രണ്ടുപേര്‍ രാത്രിയില്‍ കടന്നുപിടിക്കാന്‍ ശ്രമിക്കുകയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ പൊലീസ് പട്രോളിംഗ് വാഹനം വരുന്നത് കണ്ടതോടെ ഇവര്‍ രക്ഷപ്പെട്ടു. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad