Type Here to Get Search Results !

Bottom Ad

പൈക്ക ബാലടുക്കയിലെ മുഹമ്മദ് നൂറുദ്ദീന് ഡോക്ടറേറ്റ്


കാസര്‍കോട് (www.evisionnews.in): പൈക്ക ബാലടുക്കയിലെ മുഹമ്മദ് നൂറുദ്ദീന് ഡോക്ടറേറ്റ്. അറബ് വസന്താനന്തര സിറിയയിലെയും പശ്ചിമേഷ്യയിലെയും വൈദേശിക ഇടപെടല്‍ എന്ന വിഷയത്തിലാണ് കേരള കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും പിഎച്ച്ഡി നേടിയത്. നിലവില്‍ ചെന്നൈ സവിത യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലോയില്‍ അന്താരാഷ്ട്ര പഠന വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്. കേരള കേന്ദ്ര സര്‍വകലാശാലയില്‍ നിന്ന് അന്താരാഷ്ട്ര പഠന രാഷ്ട്രമീമാംസയില്‍ ബിരുദാനന്തര ബിരുദവും മംഗളൂരു സെന്റ് അലോഷ്യസ് കോളജില്‍ നിന്ന് ബിരുദവും നേടി. ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, പിബിഎം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥിയും കൂടിയാണ്. പൈക്ക ബാലഡുക്കയിലെ ബദ്‌റുദ്ദീന്‍ ഹാജിയുടേയും ജമീലയുടേയും മകനാണ്. ഭാര്യ: ഡോ: ഹിസാന അബ്ദുല്‍ ഹമീദ്.




Post a Comment

0 Comments

Top Post Ad

Below Post Ad