Type Here to Get Search Results !

Bottom Ad

പുഴയില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി


മംഗളൂരു (www.evisionnews.in): പുഴയില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. ഉള്ളാളിലെ നേത്രാവതി നദിയില്‍ കണ്ട മൃതദേഹം മീന്‍പിടുത്ത തൊഴിലാളികള്‍ കരയ്ക്കെത്തിക്കുകയായിരുന്നു. യുവതിക്ക് 30- 35 പ്രായം തോന്നിക്കുന്നു. കറുത്ത ടീ ഷര്‍ട്ടും നീല ജീന്‍സും പാന്റും ആയിരുന്നു വേഷം. ഏകദേശം അഞ്ചടി ഉയരമുണ്ട്. ശരീരത്തില്‍ പരിക്കേറ്റ പാടുകളൊന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് പറഞ്ഞു. പാണ്ഡേശ്വര്‍ പൊലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റര്‍ ചെയ്തു. ആത്മഹത്യയാണോ അതോ മറ്റേതെങ്കിലും കാരണത്താലുള്ള മരണമാണോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad