Type Here to Get Search Results !

Bottom Ad

ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍: കര്‍ണാടകയുടെ ഉത്തരവില്‍ വലഞ്ഞ് മലയാളി കര്‍ഷകര്‍


കേരളം: (www.evisionnews.in) കര്‍ണാടകയിലെത്തുന്ന മലയാളികള്‍ ഏഴ് ദിവസം ക്വാറന്റീനില്‍ കഴിയണമെന്ന കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് കനത്ത തിരിച്ചടിയായിരിക്കുകയാണ് വയനാട് അതിര്‍ത്തി ഗ്രാമങ്ങളിലെ കര്‍ഷകര്‍ക്ക്. കൃഷിയിടം സന്ദര്‍ശിക്കാനും വിളകള്‍ പരിപാലിക്കാനും വിളവെടുക്കാനുമെല്ലാമായി അതിര്‍ത്തി കടക്കുന്ന കര്‍ഷകര്‍ക്കാണ് തീരുമാനം പ്രയാസമുണ്ടാക്കുന്നത്. ക്വാറന്റൈന്‍ ഇല്ലാതെ കൃഷിയിടത്തില്‍ പോയിവരാനുള്ള സാഹചര്യം സര്‍ക്കാര്‍ ഇടപെട്ട് ഒരുക്കണമെന്നാണു ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ അസോസിയേഷന്റെ പ്രധാന ആവശ്യം. കര്‍ണാടകയില്‍ 3 മുതല്‍ 150 ഏക്കര്‍ വരെ കൃഷി ചെയ്യുന്ന കര്‍ഷകരുണ്ട് വയനാട്ടില്‍. കോടിക്കണക്കിന് രൂപയാണ് ഇതിനായി കര്‍ഷകര്‍ കര്‍ണാടകയില്‍ മുടക്കുന്നത്. ഒരു ഏക്കര്‍ കൃഷിക്ക് ആറ് ലക്ഷം രൂപയോ അതിന് മുകളിലോ മുതല്‍മുടക്കിയാണ് കൃഷിയിറക്കുന്നത്. പ്രശ്‌നങ്ങളില്‍ ഇടപെട്ട് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി, മുഖ്യമന്ത്രി, കലക്ടര്‍, മൂന്ന് എംഎല്‍എമാര്‍ എന്നിവര്‍ക്ക് കത്തയച്ചിട്ടുണ്ടെന്നും കര്‍ഷകര്‍ വ്യക്തമാക്കി.




Post a Comment

0 Comments

Top Post Ad

Below Post Ad