Type Here to Get Search Results !

Bottom Ad

സിപിഎമ്മും ഇടതുപക്ഷവും കാന്തപുരം സുന്നിയടക്കം സംഘടിത മതവിഭാഗത്തിന് കീഴടങ്ങുന്നതായി ആരോപണം


കേരളം (www.evisionnews.in): ഐഎന്‍എല്ലിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്നണിയെ നയിക്കുന്ന സിപിഎം ഇടപെടാതെ കാഴ്ചക്കാരായി മാറുകയും കാന്തപുരത്തിനെ ദൗത്യം ഏല്‍പ്പിക്കുകയും ചെയ്തതോടെ സിപിഎം പൂര്‍ണമായും മതശക്തികള്‍ക്ക് കീഴടങ്ങിയെന്ന് വിമര്‍ശനം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ പ്രകടനവും സാധാരണക്കാരുടെയും തൊഴിലാളി വര്‍ഗത്തിന്റെയും പിന്തുണയുമല്ല തുണയായത് മറിച്ച് കാന്തപുരം വിഭാഗത്തിന്റെ സഹായമാണെന്ന് സിപിഎമ്മിന്റെ അവലോകന റിപ്പോര്‍ട്ട് തന്നെ വെളിവാക്കുന്നു. മുന്നണിക്ക് ബാധ്യതയായി മാറിയ ഐഎന്‍എല്ലിലെ തമ്മിലടിയും അവസാനിപ്പിക്കാന്‍ കാന്തപുരത്തിന്റെ സഹായം വേണ്ടി വന്നു. ഇന്ന് ഇടതുപക്ഷത്തിലും സിപിഎമ്മിലും താരം കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാരും അദ്ദേഹം നയിക്കുന്ന സുന്നി വിഭാഗവുമാണ്.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സിപിഎമ്മിലെ പ്രബല വിഭാഗം തുടരുന്ന അടവുനയത്തിന്റെ ഭാഗമാണ് ഈ സഹകരണം. മുസ്ലീം വിഭാഗത്തെ കൂടെ കൂട്ടാന്‍ പാര്‍ട്ടി നയങ്ങളും സമീപനങ്ങളുമല്ല, മറിച്ച് കടുത്ത യാഥാസ്ഥിതിക വിഭാഗത്തെ പ്രീണിപ്പിക്കുക എന്ന നയമാണ് സിപിഎം സ്വീകരിക്കുന്നത്. ഇതിന്റെ ദുര്യോഗമാണ് ഇടതുമുന്നണിയെ ആകെ കൈപ്പിടിയിലാക്കുന്ന വിധത്തില്‍ കാന്തപുരവും അദ്ദേഹം നയിക്കുന്ന വിഭാഗവും മാറിയതെന്നാണ് സിപിഎമ്മിലെ തന്നെ ഒരു വിഭാഗം കുറ്റപ്പെടുത്തുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad