Type Here to Get Search Results !

Bottom Ad

പൊന്നാനിയില്‍ സി.പി.എം ബ്രാഞ്ച് സമ്മേളനത്തില്‍ വാക്കേറ്റം; ഏരിയാ നേതൃത്വം ഇടപെട്ട് സമ്മേളനം നിര്‍ത്തിവച്ചു


കേരളം (www.evisionnews.in): പൊന്നാനിയില്‍ സി.പി.എം ബ്രാഞ്ച് സമ്മേളനം വാക്കേറ്റത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചു. നിയമസഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളാണ് ഒടുവില്‍ വാക്കേറ്റത്തിലേക്കെത്തിയത്. ഒടുവില്‍ സംഘര്‍ഷമൊഴിവാക്കാന്‍ ഏരിയാ നേതൃത്വം ഇടപെട്ടു സമ്മേളനം നിര്‍ത്തിവെപ്പിക്കുകയായിരുന്നു.

വെള്ളിയാഴ്ച പാര്‍ട്ടി പ്രവര്‍ത്തകന്റെ വസതിയിലായിരുന്നു മീന്‍തെരുവ് ബ്രാഞ്ച് സമ്മേളനം. ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് അതത് ലോക്കല്‍ കമ്മിറ്റികളില്‍നിന്ന് ഒരംഗത്തിനു ചുമതലനല്‍കും. മീന്‍തെരുവ് ബ്രാഞ്ച് സമ്മേളനത്തിന്റെ ചുമതല പൊന്നാനി നഗരം ലോക്കല്‍ സെന്റര്‍ അംഗവും മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (സി.ഐ.ടി.യു.) ജില്ലാസെക്രട്ടറിയുമായ കെ.എ. റഹീമിനായിരുന്നു. എന്നാല്‍ റഹീമിനെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കില്ലെന്ന നിലപാട് ബ്രാഞ്ച് കമ്മിറ്റിയംഗവും പൊന്നാനി നഗരസഭാ കൗണ്‍സിലറുമായ സൈഫുദ്ദീന്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ചതോടെ സമ്മേളനം അനിശ്ചിതത്വത്തിലായി.

പൊന്നാനിയില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കിടയില്‍ വിഭാഗീയതയുടെ വിത്തിട്ടത് റഹീമാണെന്നാണ് എതിര്‍വിഭാഗത്തിന്റെ ആരോപണം. പി. ശ്രീരാമകൃഷ്ണനെ സ്ഥാനാര്‍ഥിയാക്കണമെന്നു നേതൃത്വത്തോട് ആവശ്യപ്പെടാന്‍ പൊന്നാനി ഹാര്‍ബര്‍ കേന്ദ്രീകരിച്ച് റഹീമിന്റെ നേതൃത്വത്തില്‍ ഒപ്പുശേഖരണം നടത്തിയിരുന്നു. അതാണ് പൊന്നാനിയില്‍ പ്രതിഷേധപ്രകടനം വരെയുള്ള പ്രശ്നങ്ങള്‍ക്ക് വഴിവെച്ചതെന്ന ആരോപണം ഉയര്‍ത്തിയാണ് സമ്മേളന പ്രതിനിധികള്‍ പ്രതിഷേധിച്ചത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad