Tuesday, 14 September 2021

ഒരു മന്ത്രി വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ല: പരസ്യമായി വിമര്‍ശിച്ച് സിപിഎം എംഎല്‍എ


കേരളം (www.evisionnews.in): സംസ്ഥാനത്തെ ഒരു മന്ത്രി ഫോണ്‍ വിളിച്ചാല്‍ എടുക്കാറില്ലെന്ന് പേരെടുത്ത് പറയാതെ വിമര്‍ശിച്ച് സിപിഎം എംഎല്‍എ യു പ്രതിഭ. എത്ര തവണ വിളിച്ചാലും തനിക്ക് അടുപ്പമുള്ള ഒരു മന്ത്രി ഫോണെടുക്കാറില്ലെന്നും തിരിച്ചു വിളിക്കാനുള്ള മര്യാദ കാണിക്കാറില്ലെന്നും കായംകുളം എം.എല്‍.എ പരാതിപ്പെട്ടു. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ഉദ്ദേശിച്ചുള്ളതാണ് പ്രതിഭയുടെ വിമര്‍ശനം എന്ന് ചില റിപ്പോര്‍ട്ടുകള്‍ ഉണ്ട്. താന്‍ മന്ത്രിയെ വിളിക്കുന്നത് വ്യക്തിപരമായ കാര്യം പറയാനല്ലെന്നും പ്രതിഭ വ്യക്തമാക്കി.

മറ്റു എല്ലാ മന്ത്രിമാരും വിളിച്ചാല്‍ ഫോണ്‍ എടുക്കും. എടുക്കാന്‍ പറ്റാത്തവര്‍ തിരികെ വിളിക്കും. എന്നാല്‍ എത്ര തവണ വിളിച്ചാലും ഒരു മന്ത്രി ഫോണ്‍ എടുക്കില്ല. തിരക്കായിരിക്കുമോ എന്ന് നൂറ് തവണ ആലോചിച്ച ശേഷമാണ് മന്ത്രിയെ വിളിക്കാറുള്ളത്. എപ്പോള്‍ വിളിച്ചാലും തിരിച്ചു വിളിക്കുന്ന മന്ത്രിയാണ് വി ശിവന്‍കുട്ടിയെന്നും അതിന് നന്ദിയുണ്ടെന്നും എംല്‍എ പറഞ്ഞു. സിപിഎം നേതാവും മന്ത്രിയുമായ വി. ശിവന്‍കുട്ടി, ആലപ്പുഴ എം.പി എ.എം ആരിഫ് എന്നിവര്‍ വേദിയിലിരിക്കെയാണ് മന്ത്രിക്കെതിരെ പാര്‍ട്ടി എംഎല്‍എ തന്നെ രംഗത്തു വന്നത് എന്നത് ശ്രദ്ധേയമാണ്

Related Posts

ഒരു മന്ത്രി വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ല: പരസ്യമായി വിമര്‍ശിച്ച് സിപിഎം എംഎല്‍എ
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.