Type Here to Get Search Results !

Bottom Ad

വിവിധ ആവശ്യങ്ങളുന്നയിച്ച് ബദിയടുക്ക പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സിപിഎം ധര്‍ണ നടത്തി


ബദിയടുക്ക (www.evisionnews.in): ബദിയടുക്ക പഞ്ചായത്തിലെ എസ്.ടി വനിതാ പ്രമോട്ടറെ അപമാനിച്ച ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുക, ഉദ്യോഗസ്ഥര്‍ സ്വജനപക്ഷപാതം അവസാനിപ്പിക്കുക, ഉദ്യോഗസ്ഥ ഏജന്റുമാരെ നിലക്കുനിര്‍ത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് സിപിഎം ബദിയടുക്ക ലോക്കല്‍ കമ്മിറ്റി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. ഉദ്യോഗസ്ഥരുടെ ഇത്തരത്തിലുള്ള നീച പ്രവര്‍ത്തികള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തും. ഈ സൂചന സമരം കൊണ്ട് ഓഫീസിനകത്തെ പ്രവൃത്തികള്‍ കാര്യക്ഷമമായിലെങ്കില്‍ തുടര്‍ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും സമരം മുന്നറിയിപ്പ് നല്‍കി.

കുമ്പള ഏരിയ കമ്മിറ്റി അംഗം കെ. ജഗനാഥ ഷെട്ടി ഉദ്ഘാടനം ചെയ്തു. ബി. ശോഭ അധ്യക്ഷത വഹിച്ചു. ലോക്കല്‍ സെക്രട്ടറി കൃഷ്ണ ബദിയടുക്ക സ്വാഗതം പറഞ്ഞു. പഞ്ചായത്ത് ജനപ്രതിനിധികളായ ജ്യോതി കാര്യാട്, രവി കുമാര്‍ റൈ, പി. രഞ്ജിത്, വത്സല സുകുമാരന്‍, നാരായണന്‍, ചന്ദ്രന്‍ പൊയ്യക്കണ്ടം, എം.എസ് ശ്രീകാന്ത്, ബി.എം സുബൈര്‍, ഹമീദ് കെടഞ്ചി, ഉദയന്‍ താല്പണാജെ, അഷറഫ് കാടമന സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad