Type Here to Get Search Results !

Bottom Ad

കൊവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകള്‍ സ്വീകരിച്ചവര്‍ക്ക് ക്വാറന്റീന്‍ ഏര്‍പ്പെടുത്തി യു.കെ


വിദേശം (www.evisionnews.in): ഇന്ത്യക്കാരുടെ കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന് അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്ന് യുകെ. പുതിയ ബ്രിട്ടീഷ് യാത്രാ നിയമങ്ങള്‍ വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടെയാണിത്. യുണൈറ്റഡ് കിംഗ്ഡം പ്രഖ്യാപിച്ച കോവിഡുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ യാത്രാ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഉണ്ടായ ആശങ്കകള്‍ക്കിടയിലാണ് ബ്രിട്ടീഷ് ഹൈക്കമ്മീഷനിലെ ഒരു വക്താവിന്റെ പ്രസ്താവന.

പുതിയ നിയമങ്ങള്‍ അനുസരിച്ച്, സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിച്ച കോവിഷീല്‍ഡ് വാക്‌സിന്‍ രണ്ടു ഡോസുകളും സ്വീകരിച്ച ഇന്ത്യന്‍ യാത്രക്കാര്‍ക്ക് വാക്‌സിനേഷന്‍ നല്‍കാത്തതായി കണക്കാക്കുകയും 10 ദിവസത്തേക്ക് സ്വയം ക്വാറന്റീനില്‍ പോകുകയും വേണം. ഒക്ടോബര്‍ നാലു മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നിയമങ്ങളെ കുറിച്ചുള്ള ഇന്ത്യയിലെ ആശങ്കകളെ കുറിച്ച് ചോദിച്ചപ്പോള്‍, ഈ വിഷയത്തില്‍ യു.കെ ഇന്ത്യയുമായി ചര്‍ച്ച നടത്തുമെന്നും അന്താരാഷ്ട്ര യാത്ര വീണ്ടും തുറക്കാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ വക്താവ് പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad