Type Here to Get Search Results !

Bottom Ad

കോവിഡ്: ജില്ലയില്‍ 59 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍


കാസര്‍കോട് (www.evisionnews.in): കോവിഡ് 19 രോഗവ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ ജനസംഖ്യയുടെയും ഒരാഴ്ച റിപ്പോര്‍ട്ട് ചെയ്ത ആകെ പോസിറ്റീവ് കേസുകളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന പ്രതിവാര ഇന്‍ഫെക്ഷന്‍ ജനസംഖ്യാ അനുപാതം ഏഴില്‍ കൂടുതല്‍ വരുന്ന വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണങ്ങളോടെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉത്തരവിട്ടു. ജില്ലയിലെ 59 വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയത്. സെപ്റ്റംബര്‍ ഏഴ് മുതല്‍ 13വരെയാണ് ഇവിടങ്ങളില്‍ നിയന്ത്രണം. ആഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ നാല് വരെ റിപ്പോര്‍ട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

കണ്ടെയ്ന്‍മെന്റ് സോണുകള്‍
(തദ്ദേശ സ്ഥാപനം, വാര്‍ഡ്, ഡബ്ല്യു.ഐ.പി.ആര്‍ ക്രമത്തില്‍)
നീലേശ്വരം നഗരസഭ- വാര്‍ഡ് ഏഴ്(12.43), വാര്‍ഡ് എട്ട്(10.32),വാര്‍ഡ് 13(9.13), വാര്‍ഡ്നാല്(8.33)
അജാനൂര്‍ പഞ്ചായത്ത്- വാര്‍ഡ് 13(8.17)
ബളാല്‍- വാര്‍ഡ് 16( 22.10), വാര്‍ഡ് അഞ്ച്(7.05)
ബേഡഡുക്ക- വാര്‍ഡ് 13(12.79), വാര്‍ഡ്(11.40), വാര്‍ഡ് 14(10.56), വാര്‍ഡ് ഒന്ന്(10.18), വാര്‍ഡ് രണ്ട്(8.49)
ചെമ്മനാട്- വാര്‍ഡ് നാല്( 11.12), വാര്‍ഡ് ഒമ്പത്(7.55)
ദേലംപാടി- വാര്‍ഡ് ആറ്(16.17)
കള്ളാര്‍- വാര്‍ഡ് എട്ട്(36.46), വാര്‍ഡ് രണ്ട്(10.40), വാര്‍ഡ് ആറ് (8.57)
കയ്യൂര്‍ ചീമേനി- വാര്‍ഡ് ഏഴ്(22.83), വാര്‍ഡ് 12(12.46), വാര്‍ഡ് 15(11.31), വാര്‍ഡ് മൂന്ന് (10.39), വാര്‍ഡ് അഞ്ച്(8.75)
കിനാനൂര്‍ കരിന്തളം- വാര്‍ഡ് രണ്ട്(19.26), വാര്‍ഡ് മൂന്ന്(9.17), വാര്‍ഡ് 12(8.24), വാര്‍ഡ് 13(7.67), വാര്‍ഡ് നാല്(7.61)
കോടോം ബേളൂര്‍- വാര്‍ഡ് ഏഴ്(19.54), വാര്‍ഡ് ഒമ്പത്(11.34), വാര്‍ഡ് 14(7.21)
കുറ്റിക്കോല്‍- വാര്‍ഡ് നാല്(13.32), വാര്‍ഡ് 12(10.65), വാര്‍ഡ് 15(9.53)
മടിക്കൈ- വാര്‍ഡ് നാല്(13.77), വാര്‍ഡ് എട്ട് (13.57), വാര്‍ഡ് 13(11.69), വാര്‍ഡ് 10(8.89), വാര്‍ഡ് രണ്ട്(8.37)
മുളിയാര്‍-വാര്‍ഡ് ഏഴ് (9.93)
പടന്ന - വാര്‍ഡ് എട്ട് (9.27)
പള്ളിക്കര - വാര്‍ഡ് 12(7.98), വാര്‍ഡ് 13(7.34)
പനത്തടി- വാര്‍ഡ് 15(8.95), വാര്‍ഡ് 10(7.77), വാര്‍ഡ് 14(7.19), വാര്‍ഡ് ഏഴ്(7.02)
പിലിക്കോട്- വാര്‍ഡ് രണ്ട് (11.64), വാര്‍ഡ് ആറ്(11.43), വാര്‍ഡ് നാല്( 9.14), വാര്‍ഡ് 14 (8.63)
പുല്ലൂര്‍ പെരിയ- വാര്‍ഡ് നാല്(18.70), വാര്‍ഡ് 17(10.01), വാര്‍ഡ് എട്ട്(8.54)
തൃക്കരിപ്പൂര്‍- വാര്‍ഡ് 11(9.76)
ഉദുമ- വാര്‍ഡ് എട്ട്(8.40)
വലിയപറമ്പ്- വാര്‍ഡ് ഏഴ്(8.89)
വോര്‍ക്കാടി- വാര്‍ഡ്(9.67)
വെസ്റ്റ് എളേരി- വാര്‍ഡ് 10(8.73)

Post a Comment

0 Comments

Top Post Ad

Below Post Ad