Wednesday, 15 September 2021

കോവിഡിന്റെ പേരില്‍ ബേക്കലില്‍ ഹോട്ടല്‍ ഉടമക്കും ഭക്ഷണം കഴിക്കാനെത്തിയവര്‍ക്കും പോലീസിന്റെ നരനായാട്ട്: വീഡിയോ പുറത്ത്


കാസര്‍കോട് (www.evisionnews.in): കോവിഡ് നിര്‍ദേശം ലംഘിച്ചെന്നാരോപിച്ച് ബേക്കലില്‍ ഹോട്ടല്‍ ഉടമയെയും ഭക്ഷണം കഴിക്കാനെത്തിയവരെയും പോലീസ് ക്രൂരമായി മര്‍ദിച്ചു. ബേക്കലിലെ ഹോട്ടലില്‍ കഴിഞ്ഞ ദിവസം രാത്രി പത്തരമണിയോടെയാണ് സംഭവം. പത്തുമണിക്ക് ശേഷം ഹോട്ടല്‍ തുറന്നെന്നാരോപിച്ചാണ് ബേക്കല്‍ പോലീസിന്റെ നരനായാട്ട്. ഹോട്ടല്‍ ഉടമയെയും ഭക്ഷണം കഴിക്കാനെത്തിയ സ്ത്രീകളടക്കമുള്ളവരെയാണ് മര്‍ദനത്തിനിരയാക്കിയത്. കുട്ടികളുടെ മുന്നില്‍ വെച്ചാണ് ബേക്കല്‍ പോലീസ് അക്രമം അഴിച്ചുവിട്ടത്. കുട്ടികളുടെയും സ്ത്രീകളുടെയും മുന്നില്‍വെച്ച് നടത്തിയ പൊലീസ് നരയാട്ടിന്റെ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് പോലീസിന് നേരെ ഉയരുന്നത്.

Related Posts

കോവിഡിന്റെ പേരില്‍ ബേക്കലില്‍ ഹോട്ടല്‍ ഉടമക്കും ഭക്ഷണം കഴിക്കാനെത്തിയവര്‍ക്കും പോലീസിന്റെ നരനായാട്ട്: വീഡിയോ പുറത്ത്
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.