Type Here to Get Search Results !

Bottom Ad

പിന്‍വാതില്‍ നിയമനത്തിനും ശോച്യാവസ്ഥക്കുമെതിരെ മുളിയാര്‍ സിഎച്ച്‌സിക്ക് മുന്നില്‍ യുഡിഎഫ് ധര്‍ണ നടത്തി


ബോവിക്കാനം (www.evisionnews.in): കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ മുളിയാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡയാലിസിസ് കേന്ദ്രം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുക, സെന്ററിലേക്കുള്ള തസതികകളിലേക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പിന്‍വാതില്‍ നിയമനം നടത്താന്‍ നീക്കം ഉപേക്ഷിക്കുക, എച്ച്എംസിയെ നോക്കുകുത്തിയാക്കുന്ന നയംഅവസാനിപ്പിക്കുക, എച്ച്എംസി പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി ഇന്റര്‍വ്യു ബോര്‍ഡിന് രൂപംനല്‍കുക, സിഎച്ച്‌സിയുടെ കുത്തഴിഞ്ഞ പ്രവര്‍ത്തനം ക്രമപ്പെടുത്തുക, ആര്‍ദ്രം പദ്ധതിയില്‍പ്പെടുത്തി കിടത്തി ചികിത്സക്ക് നടപടി സ്വീകരിക്കുക തുടങ്ങിയ വിഷയങ്ങളുന്നയിച്ച് സാമൂഹിക ആരോഗ്യ കേന്ദ്രത്തിനു മുന്നില്‍ മുളിയാര്‍ പഞ്ചായത്ത് യുഡിഎഫ് ധര്‍ണ സമരം നടത്തി.

ചെയര്‍മാന്‍ ബിഎം അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ ബിസി കുമാരന്‍ സ്വാഗതം പറഞ്ഞു. എംസി പ്രഭാകരന്‍, കെബി മുഹമ്മദ് കുഞ്ഞി, അശോകന്‍, എസ്എം മുഹമ്മദ് കുഞ്ഞി, ടി ഗോപി നാഥന്‍, എംകെ അബ്ദുല്‍ റഹിമാന്‍ ഹാജി, എ ജനാര്‍ദ്ധനന്‍, ഷരീഫ് കൊടവഞ്ചി, മണികണ്ഠന്‍ ഒമ്പയില്‍, ഇ മണികണ്ഠന്‍, ബിഎം അഷ്‌റഫ്, മന്‍സൂര്‍ മല്ലത്ത്, സിദ്ധീഖ് ബോവിക്കാനം, പ്രസന്ന ചന്ദ്രന്‍, അനീസ മന്‍സൂര്‍ മല്ലത്ത്, റൈസ റാഷിദ്, അബ്ബാസ് കൊളച്ചപ്പ്, രമേശന്‍ മുതലപ്പാറ, ഗോപാലന്‍ നായര്‍, ഷഫീഖ് മൈക്കുഴി, ഷംസീര്‍ മൂലലടുക്കം, സുധീഷ് പാത്തനടുക്കം, കുഞ്ഞിരാമന്‍ ഇരിയണ്ണി, രാമപ്രസാദ്, ശങ്കരന്‍ പൂവള, കൃഷ്ണന്‍ ചേടിക്കാല്‍, അബൂബക്കര്‍ ചാപ്പ, കെ മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കുഞ്ഞി ആലൂര്‍, പൊന്നപ്പന്‍, മാധവന്‍ നമ്പ്യാര്‍, പ്രശാന്ത് കനത്തൂര്‍, രാഘവന്‍ മുളിയാര്‍, രവി മുളിയാര്‍, കെബി ബാസിത്ത്, അസ്‌കര്‍ ബോവിക്കാനം, ശിവശങ്കരന്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad