Type Here to Get Search Results !

Bottom Ad

കാസര്‍കോട് സിഎച്ച് സെന്റര്‍ സ്‌നേഹവീട്ടില്‍ ആദ്യ അതിഥിയായി ചീമേനിയിലെ ഗോവിന്ദന്‍ എത്തി


കാസര്‍കോട് (www.evisionnews.in): സംരക്ഷിക്കാന്‍ ആരുമില്ലാത്ത പീടികത്തിണ്ണയിലും റോഡരികിലും കഴിയുന്ന അഗതികള്‍ക്ക് തണലൊരുക്കാന്‍ കാസര്‍കോട് സിഎച്ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആലംപാടി യതീംഖാന കാമ്പസില്‍ ആരംഭിച്ച സ്‌നേഹവീട്ടില്‍ ഇന്ന് വൈകിട്ടോടെയാണ്  ആദ്യ അതിഥിയായി പിലീക്കോട് പഞ്ചായത്തിലെ ചീമേനി കൊടക്കാട്ടെ ഗോവിന്ദന്‍ എത്തി. ഉറ്റവരോ ഉടയവരോ ആയി ആരോരുമില്ലാത്ത ഗോവിന്ദന്‍ കടവരാന്തകളിലായിരുന്നു കിടന്നുറങ്ങിയിരുന്നത്. ഭക്ഷണവും മറ്റുമില്ലാതെ അലഞ്ഞുതിരിയുകയായിരുന്ന ഇയാളെ ചീമേനി പൊലീസ് സ്റ്റേഷനിലെ ജനമൈത്രി പൊലീസാണ് സ്‌നേഹവീട്ടിലെത്തിച്ചത്. ജനമൈത്രി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ സന്തോഷ്. പ്രകാശ്, സാമൂഹിക പ്രവര്‍ത്തകരായ സജിത്ത് കുമാര്‍, കുമാരന്‍, സി പ്രകാശന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

സ്‌നേഹവീടിന്റെ ആദ്യ അന്തേവാസിയായി എത്തിയ ഗോവിന്ദനെ പുതുവസ്ത്രവും മറ്റും നല്‍കിയാണ് സെന്റര്‍ ഭാരവാഹികള്‍ സ്വീകരിച്ചത്. ഭാരവാഹികളായ വര്‍ക്കിംഗ് ചെയര്‍മാന്‍ കരീം സിറ്റിഗോള്‍ഡ്, ട്രഷറര്‍ എന്‍എ അബൂബക്കര്‍, ജനറല്‍ കണ്‍വീനര്‍ മാഹിന്‍ കേളോട്ട്, മൂസാ ബി ചെര്‍ക്കള, അബ്ദുല്ല ഗോവ, കെഎസ് മഹ്‌മൂദ്, സാദിക്ക് മുബാറക്, ഇബ്രാഹിം മസ്‌ക്കം, ഫൈസല്‍ ചെര്‍ക്കള സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad