Type Here to Get Search Results !

Bottom Ad

മുളിയാറിലെ റിട്ട. ആര്‍മി ഉദ്യോഗസ്ഥന്‍ ഇസി ജോസ് നിര്യാതനായി


ബോവിക്കാനം (www.evisionnews.in): മുളിയാര്‍ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡണ്ടും റിട്ട. ആര്‍മി ഉദ്യോഗസ്ഥനുമായ ഇസി ജോസ് (60) നിര്യാതനായി. മുപ്പത് വര്‍ഷത്തോളമായി എട്ടാംമൈലിലാണ് താമസം. അഞ്ചു ദിവസം മുമ്പ് കണ്ണൂര്‍ ചെമ്പേരിയിലെ കുടുംബ വീട്ടിലേക്ക് പോയതായിരുന്നു. അവിടെ വച്ചാണ് അന്ത്യം. ബോവിക്കാനം എയുപി സ്‌കൂളില്‍ നിന്നും വിരമിച്ച സോഫിയയാണ് ഭാര്യ. മക്കള്‍: ജഫിന്‍ (ആര്‍മി- കേണല്‍, രാജസ്ഥാന്‍), ജെസ്‌ന (ബിഎഡ് വിദ്യാര്‍ഥി, മൈസൂര്‍). ശവസംസ്‌കാര 8ന് വൈകിട്ട് 3 മണിക്ക് ചെമ്പേരി ലൂര്‍ദ്ദ്മാതാ ഫൊറോന ചര്‍ച്ച് സെമിത്തേരിയില്‍ നടക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad