Wednesday, 15 September 2021

കുട്ടികളുടെ മുന്നിലിട്ട് രക്ഷിതാക്കളെ തല്ലിച്ചതച്ച് പോലീസ് നരനായാട്ട്: മനുഷ്യവകാശ കമ്മീഷന്‍ കേസെടുക്കണമെന്ന് യൂത്ത് ലീഗ്


ഉദുമ (www.evisionnews.in): കോട്ടികുളത്തെ ഹോട്ടലിനകത്ത് കയറി കുട്ടികളെ മുന്നില്‍ രക്ഷിതാക്കളെ അടക്കം തല്ലിച്ചതച്ച പോലീസ് നടപടിയില്‍ മനുഷ്യവകാശ കമ്മീഷന്‍ കേസെടുക്കണമെന്ന് മുസ്ലിം യൂത്ത് ഉദുമ മണ്ഡലം പ്രസിഡന്റ് റഊഫ് ബായിക്കര ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍ ആവശ്യപ്പെട്ടു. സമയം കഴിഞ്ഞ് ഹോട്ടല്‍ തുറന്നാല്‍ ഉടമക്കെതിരെ പിഴ ഈടാക്കാനുള്ള നിയമമുണ്ടായിരിക്കെ ഹോട്ടലിനകത്ത് കയറി ജീവനക്കാരെയും ഭക്ഷണം കഴിക്കാന്‍ വന്നവരെ തല്ലിച്ചതച്ച് നരനായാട്ട് നടത്തിയ പോലീസ് നടപടി പ്രതിഷേധര്‍ഹമാണ്. ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് യൂത്ത് ലീഗ് നേതൃത്വം നല്‍കുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

Related Posts

കുട്ടികളുടെ മുന്നിലിട്ട് രക്ഷിതാക്കളെ തല്ലിച്ചതച്ച് പോലീസ് നരനായാട്ട്: മനുഷ്യവകാശ കമ്മീഷന്‍ കേസെടുക്കണമെന്ന് യൂത്ത് ലീഗ്
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.